ടിവി കാണുന്നത് വിലക്കി; പി​താ​വി​നെ​യും മാ​താ​വി​നെ​യും മ​ക​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം (മെ​ഡി​ക്ക​ൽ കോ​ള​ജ്): ടി.​വി കാ​ണു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ മ​ക​ൻ പി​താ​വി​നെ​യും മാ​താ​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണേ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ (60), ഭാ​ര്യ ശോ​ഭ (57) എ​ന്നി​വ​രാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും വ​യ​റി​നും നെ​ഞ്ചി​നും കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൻ അ​നൂ​പ് (36) ത​മ്പാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​യാ​ൾ ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 19, 6 എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment