ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ശേ​ഷം ടി​വി​യു​മാ​യി മു​ങ്ങി​! യുവാവിന്റെ ചിത്രം സിസിടിവിയില്‍

വെ​ഞ്ഞാ​റ​മൂ​ട്: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ശേ​ഷം ടി​വി​യു​മാ​യി മു​ങ്ങി​യ യു​വാ​വ് സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് എ.​ബി. റ​സി​ഡ​ൻ​സി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ലോ​ഡ്ജി​ൽ എ​ത്തി​യ യു​വാ​വ് മു​റി എ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​റ​ത്തു പോ​യ ഇ​യാ​ൾ തി​രി​ച്ചു വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ടി​വി ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.​

തു​ട​ർ​ന്ന് കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് താ​മ​സ​ക്കാ​ര​നാ​യ യു​വാ​വ് ബി​ഗ്ഷോ​പ്പ​റി​ൽ ടി​വി​യു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment