ഏ​ക സി​വി​ല്‍ കോ​ഡ് പ്രതിഷധം; കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കുമെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ കോ​ഡ് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ഫാ​സി​സ​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര. ഏ​ക സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളിലേക്ക് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍.

മു​സ്ലീം ലീ​ഗി​നെ മാ​ത്ര​മ​ല്ല സ​മ​സ്ത അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളെ​യും, ബി​ഷ​പ്പു​മാ​ര്‍, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ഇ​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment