പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ കെടിഡിസി ചെയര്മാൻ പി.കെ. ശശിക്കെതിരേ സിപിഎം നടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണു നടപടി. ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്മാണഫണ്ടില് തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പി.കെ. ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.
Read MoreTag: cpim
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളിയിൽ സെമിഫൈനൽ? കോൺഗ്രസ് സ്ഥാനാർഥിയാരെന്ന സൂചന ഇങ്ങനെ
എം. സുരേഷ്ബാബുതിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാകും. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക. ഇനി ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം. നവംബർ, ഡിസംബർ മാസങ്ങളിലായി ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്പോൾ പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുക. പി.ടി. തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി.ടി. തോമസിന്റെ ഭാര്യ ഉമാതോമസ് വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സീറ്റ് നിലനിർത്തിയിരുന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന…
Read Moreഏക സിവിൽ കോഡ്; സെമിനാറില്‍ കോൺഗ്രസിനെ ക്ഷണിക്കില്ല, സിപിഐ പങ്കെടുക്കുമെന്ന് എം.വി. ഗോവിന്ദന്
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരേ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏക സിവിൽ കോഡിനെതിരേ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ.ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോൺഗ്രസ് ജനസദസ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരേ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയാറുണ്ടോ. ജമാഅത്ത് ഇസ് ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreഏക സിവില്‍ കോഡ് പ്രതിഷധം; കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിലേയ്ക്കുള്ള യാത്ര. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്ക് എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മുസ്ലീം ലീഗിനെ മാത്രമല്ല സമസ്ത അടക്കമുള്ള വിഭാഗങ്ങളെയും, ബിഷപ്പുമാര്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്ത കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപെട്ടെന്ന് മുങ്ങേണ്ടി വന്നതിനാൽ വ്യാജനെടുക്കാൻ പറ്റിയില്ല; നിഖിലിന്റെ വീട്ടിൽ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെത്തി പോലീസ്
ആലപ്പുഴ: എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശത്തിനായി കോളജിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടഫിക്കറ്റുകൾ നിഖിലിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം മാർക്കറ്റിനു സമീപത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ബികോം (ബാങ്കിംഗ് ആൻഡ് ഫിനാൻസ്) എന്നു രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടഫിക്കറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് മാർക്ക് ലിസ്റ്റ്. നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ല. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, വ്യാജ രേഖ ചമച്ച കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും. കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇന്നലെ…
Read Moreസുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ; ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ല
ചാരുംമൂട്: തൃശൂരിലും കണ്ണൂരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു നടന്റെ ആവശ്യം. ഗോവിന്ദ, ഗോവിന്ദ എന്ന് പറഞ്ഞ് അയാൾ ഇപ്പോൾ നടക്കുകയാണ്. എല്ലാവരും വിളിക്കുന്ന ദൈവനാമമാണ് ഗോവിന്ദ. ഇയാൾ മത്സരിക്കുമെന്ന് പറയുന്ന കണ്ണൂരിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സിനിമയിൽ ഡയലോഗ്ഫിറ്റ് ചെയ്ത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി പറഞ്ഞത് രാമക്ഷേത്രം തരാമെന്ന് മാത്രമാണ്. പട്ടിണി കിടക്കുന്നവനും വീടില്ലാത്തവനും രാമക്ഷേത്രമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreനേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി; വരാത്തവർക്ക് പിഴയും…
തിരുവനന്തപുരം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടംബശ്രീ അംഗങ്ങൾക്ക് സിപിഐ വാർഡ് മെമ്പറുടെ ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പറായ എ.എസ്. ഷീജയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിമുഴക്കിയത്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-…
Read Moreറിസോർട്ട് വിവാദം; “പണി വരുന്നുണ്ട് അവറാച്ചാ…’ ലക്ഷ്യമിട്ടത് ഒരു വെടിക്ക് മൂന്ന് പക്ഷി; തന്ത്രം മെനഞ്ഞവരെ പാർട്ടി കണ്ടെത്തി
നവാസ് മേത്തർതലശേരി: വർഷങ്ങൾക്കു മുമ്പ് ആളിക്കത്തി കെട്ടടങ്ങിയ സിപിഎമ്മിലെ റിസോർട്ട് വിവാദം വീണ്ടും ആളിക്കത്തിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം തിരിച്ചറിഞ്ഞ് പാർട്ടി. ഒരേസമയം ഉന്നതരായ മൂന്ന് നേതാക്കളെ തമ്മിൽ തെറ്റിപ്പിക്കാൻ പാർട്ടിയിലെതന്നെ ചില കേന്ദ്രങ്ങൾ നടത്തിയ ചാണക്യതന്ത്രത്തെ ആസൂത്രിത നീക്കത്തിലൂടെ പാർട്ടിയിലെ ഉന്നത നേതൃത്വം തന്നെ പൊളിച്ചടക്കി. ഒരു വെടിക്ക് മൂന്ന് പക്ഷിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവർ ലക്ഷ്യമിട്ടത്. ജയരാജന്മാരെയും പാർട്ടി സെക്രട്ടറിയെയും സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു റിസോർട്ട് വിവാദത്തിൽ വന്ന വാർത്താപ്രളയം. ഇ.പി. ജയരാജൻ ഇനി പാർട്ടി കമ്മറ്റികളിലേക്ക് വരില്ലെന്നായിരുന്നു തന്ത്രങ്ങൾ മെനഞ്ഞവരുടെ മനസിലിരിപ്പ്. അതിനെ തകർത്തെറിഞ്ഞു കൊണ്ട് പാർട്ടി സെക്രട്ടേറിയറ്റിൽ ഇ.പി. പങ്കെടുത്തത് ചാണക്യതന്ത്രം മെനഞ്ഞവരെ ഞെട്ടിച്ചു. വിവാദം വന്ന വഴി കണ്ടെത്തിറിസോർട്ട് വിവാദവാർത്ത മാധ്യമങ്ങളിലേക്ക് വീണ്ടും എത്തിച്ച വഴി പാർട്ടിയിലെ മുതിർന്ന ചില നേതാക്കൾ കണ്ടെത്തിക്കഴിഞ്ഞു. ഈ വഴി ഒരുക്കിയവരെയും ഒത്താശ ചെയ്തവരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ…
Read Moreആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാൻ ആനാവൂർ ഉപദേശിച്ചു; എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ചുപറഞ്ഞെന്ന് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്ന് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അഭിജിത്തിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രായം കുറച്ച് പറയാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപദേശിച്ചുവെന്നാണ് അഭിജിത്തിന്റെ ഫോൺ സംഭാഷണത്തിൽ പറയുന്നത്. ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാൻ ആനാവൂർ ഉപദേശിച്ചെന്നാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ.പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്നും പഴയത് പോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലെന്നും അഭിജിത്തിന്റേതായി പുറത്ത് വന്ന ഫോൺ സംഭാണത്തിൽ പറയുന്നുണ്ട. ഒരു സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. അതേ സമയം പ്രായം കുറച്ച് പറയാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കുന്നത്.
Read More