യുണീക്ക് ഹാക്ക് ടു സ്ലൈസ്; സോഷ്യൽ മീഡിയയിൽ വൈറലായ് വീഡിയോ

ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ന​മ്മു​ടെ ജീ​വി​തം എ​ളു​പ്പ​മാ​ക്കാ​ൻ സഹായിക്കുന്നു. പ​ല ത​ര​ത്തി​ലു​ള്ള പാ​ച​ക നു​റു​ങ്ങു​ക​ളും അ​ടു​ക്ക​ള ഹാ​ക്കു​ക​ളും ഇങ്ങനെ വൈ​റ​ലാ​കാ​റു​ണ്ട്. ചി​ല​ത് തി​ക​ച്ചും വി​ചി​ത്ര​മാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ അ​തി​ശ​യ​ക​ര​മാം​വി​ധം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്നു.

അ​ടു​ത്തി​ടെ പി​സ്സ മു​റി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗം കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. 23 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ഹാ​ക്ക് ക​ണ്ട​ത്. പി​സ്സ ക​ഷ്ണ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്. 

@rowheimfarooqui എ​ന്ന​യാ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ, പി​സ്സ സ്റ്റൂ​ൾ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് പിസ്സ അനായാസം വേ​ർ​തി​രി​ക്കു​ന്ന​ത് കാ​ണാം. ​പി​സ്സ​യു​ടെ ഒ​രു ഭാ​ഗം സൂ​ക്ഷി​ച്ചു​വെ​ച്ചു​കൊ​ണ്ട് അ​യാ​ൾ ത​ന്‍റെ മ​റ്റേ കൈ ​ഉ​പ​യോ​ഗി​ച്ച് ക​ഷ്ണം ഭം​ഗി​യാ​യി വേർതിരിക്കുന്നു.

വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ ധാ​രാ​ളം ക​മ​ന്‍റു​ക​ളും ലൈ​ക്കു​ക​ളും ല​ഭി​ച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment