നടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍…

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്.

നടന്‍ എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന്‍ നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്.

വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് താരമിപ്പോള്‍.

പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു.

പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം.

എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍.

ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും താരം ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും എന്നാണ് അറിയുന്നത്.

ഈ കഥയിലേക്ക് തന്നെ അടുപ്പിച്ച ഘടകവും അതായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേ സമയം ഈ സിനിമയിലെ നായികയായി അഭിനയിക്കുന്നത് നടി അഞ്ജു കുര്യനാണ്.

രേണുക എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിക്കുന്നതും. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ഫോട്ടോസും പുറത്ത് വന്നിരുന്നു.

ഇതോടെ ഉണ്ണി മുകുന്ദന്‍ അഞ്ജു കുര്യനുമായി അടുപ്പത്തിലാണെന്നും താരങ്ങള്‍ വൈകാതെ വിവാഹം കഴിക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഞ്ജു കുര്യനുമായി പ്രണയത്തിലാണോയെന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഒരു പ്രതിഞ്ജ എടുത്തിട്ട് അഭിമുഖം തുടങ്ങാമെന്നാണ് അവതാരകന്‍ ഉണ്ണി മുകുന്ദനോട് പറഞ്ഞത്. അവതാരകന് എന്തും ചോദിക്കാനുള്ള സ്വതന്ത്ര്യം നല്‍കിയിരിക്കുന്നു.

പ്രകോപനപരമായ എന്ത് ചോദ്യങ്ങള്‍ വന്നാലും പുറമേ മാത്രം ചിരിക്കുകയും ഉള്ളില്‍ മാത്രമേ തെറി വിളി ക്കുകയുള്ളു എന്നും പറയുന്നു ഇത്രയുമാണ് പ്രതിജ്ഞ.

എന്നാല്‍ താന്‍ പുറത്തും തെറി വിളിച്ചേക്കും എന്നുമാണ് ഉണ്ണി തമാശയായി പറയുന്നത്. നടി അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

അല്ലെന്ന് ഉണ്ണിയും പറഞ്ഞു. ആ പ്രണയം ഉണ്ണി മുകുന്ദന്‍ നിഷേധിച്ചു എന്ന് പറഞ്ഞ് എക്‌സ്‌ക്ലൂസീവ് കൊടുക്കട്ടേ എന്ന ചോദ്യത്തിന് അഞ്ജു കുര്യനുമായിട്ടുള്ള പ്രണയം നിഷേധിച്ചു എന്ന് കൊടുത്തു കൊള്ളാന്‍ താരം പറയുന്നു.

എങ്കില്‍ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദിച്ചാല്‍ പേര് പറയാന്‍ പറ്റില്ലെന്നും കുറേ പ്രണയങ്ങള്‍ ഇപ്പോഴും ഉണ്ടെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

എല്ലാവര്‍ക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോള്‍ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ലെന്നും താരം പറയുന്നു.

Related posts

Leave a Comment