ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ…

Read More

ആദ്യത്തെ രണ്ടും തേച്ചിട്ടുപോയി,മൂന്നാമത്തേതില്‍ സംഭവിച്ചത് മറ്റൊന്ന് ! ഇപ്പോള്‍ കൂടെയുള്ളത് നാലാമത്തെ പ്രണയമെന്ന് റെയ്ജന്‍ രാജന്‍…

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന്‍ രാജന്‍.ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. റെയ്ജന്‍ രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

Read More

രക്തത്തില്‍ ചാലിച്ച നിവേദനം ! കാമുകനൊപ്പം ജീവിക്കാന്‍ ദൈവത്തിനു രക്തത്തില്‍ കത്തെഴുതി കാണിക്ക വഞ്ചിയിലിട്ട് യുവതി…

ആഗ്രഹങ്ങള്‍ സാധിക്കാനായി വിശ്വാസികള്‍ ദൈവത്തോടു പ്രാര്‍ഥിക്കാറുണ്ട്. പല രീതിയിലാണ് ആളുകളുടെ പ്രാര്‍ഥനകള്‍. ഇവരില്‍ ചിലരൊക്കെയാകട്ടെ വിചിത്രമായ രീതിയിലായിരിക്കും ദൈവപ്രീതിയ്ക്കായി ശ്രമിക്കുക. കര്‍ണാടകയില്‍ ഹാസനിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു കിട്ടിയ ഒരു കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു മാത്രം നടത്തുറക്കുന്ന ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിനു ശേഷം പണം എണ്ണാന്‍ കാണിക്ക വഞ്ചി തുറന്നപ്പോഴാണ് രക്തം കൊണ്ടെഴുതിയ കത്തു കിട്ടിയത്. ദൈവത്തിനുളള കത്തായിരുന്നു അതു. കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും വീട്ടുകാര്‍ തനിക്കുവേറെ കല്യാണം ആലോചിക്കരുതെന്നും അങ്ങനെ ആലോചിച്ചാല്‍ അതു തടയണമെന്നും കത്തില്‍ പറയുന്നുണ്ട്. രക്തം കൊണ്ട് കന്നടയിലാണ് യുവതി കത്തെഴുതിയിരിക്കുന്നത്. യുവതിയുടെ വിവരങ്ങള്‍ ക്ഷേത്രാധികാരികള്‍ പുറത്തുവിട്ടിട്ടില്ല. ദൈവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന മറ്റു കത്തുകള്‍ ഉണ്ടെങ്കിലും സ്നേഹത്തിന്റെ ആഴമറിയിക്കുന്ന ഈ കത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ ജീവനൊടുക്കിയ നിലയില്‍ ! ദുരൂഹതകളില്ലെന്ന് പോലീസ്…

മുമ്പ് സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന്‍ ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും പോലീസ് പറയുന്നു. മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.

Read More

കാമുകി എന്നും എന്നോട് സംസാരിക്കണേ ഭഗവാനേ… ദൈവത്തിന് വിചിത്രമായ കത്തെഴുതി ഭക്തന്‍…ഒടുവില്‍ സംഭവിച്ചത്…

എല്ലാ ദിവസവും കാമുകി തന്നോടു സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ദൈവത്തിനു കത്തെഴുതി ഭക്തന്‍. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്. എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം എന്ന് ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണു ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും. എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, ഇന്നലെയെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

Read More

മുലപ്പാല്‍ നല്‍കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…

പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന്‍ നല്‍കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…

Read More

ഡ്രൈവറുടെ ഭാര്യ പ്രസവത്തോടെ മരിച്ചു ! അയാളുടെ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ നോക്കി സ്‌പോണ്‍സറായ സൗദി പൗരന്‍; ആ അപൂര്‍വ ബന്ധത്തിന്റെ കഥയിങ്ങനെ…

പ്രസവത്തോടെ അമ്മ മരിച്ച പിഞ്ചു കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തി സൗദി പൗരന്‍.ഹൗസ് ഡ്രൈവറുടെ കുഞ്ഞിനെയാണ് സ്വന്തം മകളെ പോലെ സൗദി പൗരന്‍ സംരക്ഷിക്കുന്നത്. അമ്മ മരിക്കുമ്പോള്‍ റഹ്മയ്ക്ക് പ്രായം ഒരാഴ്ച്ച മാത്രമാണ്. ഭാര്യയെ നഷ്ടപ്പെട്ട വേദനയോടൊപ്പം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ വിഷമിച്ച ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശിക്കാണ് സ്പോണ്‍സര്‍ സഹായ ഹസ്തം നീട്ടിയത്. സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന്‍ ആബിദീന്‍. മൂന്നു വര്‍ഷം മുമ്പാണ് ഹസന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയുന്നതിനിടെ ഹസന്റെ ഭാര്യ ഗര്‍ഭിണിയാകുകയും അല്‍ ജൗഫ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു…

Read More

അത്ര നിഷ്‌കളങ്കയൊന്നുമല്ല ! നാടന്‍ പെണ്‍കുട്ടിയാണെന്നു വിചാരിച്ച് ചൊറിയാന്‍ വന്നാല്‍ തനിസ്വഭാവം പുറത്തെടുക്കുമെന്ന് ശ്രീവിദ്യ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരിയായത്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും മിനി സ്‌ക്രീനിലെ പ്രകടനമാണ് താരത്തെ കൂടുതല്‍ പ്രശസ്തയാക്കുന്നത്. താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ്…

Read More

പതിവായി മൃഗശാലയിലെത്തി ചിമ്പാന്‍സിയെ വളച്ചെടുത്ത് യുവതി ! പ്രണയം മൂത്തതോടെ കാമുകനെ കാണുന്നതില്‍ നിന്നും യുവതിയെ വിലക്കി അധികൃതര്‍…

പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്‍സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്‍. ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്‌നമെന്നും ഇവര്‍…

Read More