നാണം മറയ്ക്കാന്‍ ഉടുമുണ്ട് മാത്രം ഞാന്‍ എടുക്കുകയാണ് ! എന്റെ ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസുമെല്ലാം അവിടെ ആ ബെഡില്‍ വെച്ചിട്ടുണ്ട്; ആവശ്യ മുള്ളവര്‍ സമീപിച്ചാല്‍ മതി…

ഉണ്ണി മുകുന്ദന്റെ മസ്സില്‍ കണ്ടിട്ട് പലര്‍ക്കും അതത്ര സുഖിക്കുന്നില്ല, താരം മസ്സില്‍ കാണിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയയാള്‍ക്ക് നല്ല കിടിലന്‍ മറുപടിയും ഉണ്ണി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫോട്ടോയിലെ കൂളിംഗ് ഗ്ലാസ് ഇഷ്ടപ്പെട്ട് അതുതരുമോ എന്ന് ചോദിച്ച ആരാധകനില്‍ നിന്ന് മേല്‍വിലാസം വാങ്ങി അത് അയച്ചുകൊടുത്തും താരം കൈയടി വാങ്ങിയിരുന്നു.

ഇപ്പോള്‍ താരം പുതിയ മസ്സില്‍ ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം ഒരു കിടിലന്‍ കമന്റുകൂടി പാസാക്കി. അതാണിപ്പോള്‍ വൈറലായിരിക്കുകന്നത്.’എന്റെ ഷര്‍ട്ടും,പാന്റും,വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്,ആവശ്യക്കാര്‍ സമീപിക്കുക. (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ)’എന്ന ക്യാപ്ഷനോട് ഉടുമുണ്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ചോക്ലേറ്റ് സ്റ്റോറി റീറ്റോള്‍ഡ് എന്ന ചിത്രത്തിന്റെ ഹാഷ്ടാഗോട് കൂടിയാണ് പുതിയ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Related posts