യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു തീ​കൊ​ളു​ത്തി കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു തീ​കൊ​ളു​ത്തി കൊ​ന്നു. നി​ഷ സിം​ഗ് (33) ആ​ണു മ​രി​ച്ച​ത്. ഫ​റൂ​ഖാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ദീ​പ​ക്കാ​ണ് നി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹി​ത​യാ​യ നി​ഷ​യെ ദീ​പ​ക് നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പി​താ​വി​നെ കാ​ണാ​നാ​യി പോ​കു​മ്പോ​ഴാ​ണ് നി​ഷ​യ്ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദീ​പ​ക്കും സു​ഹൃ​ത്തു​ക്ക​ളും നി​ഷ​യെ ത​ട​ഞ്ഞു​നി​ർ​ത്തി സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തോ​ടെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്.

Related posts

Leave a Comment