പ്ലാ​സ്റ്റി​ക്കിനെ പു​റ​ത്താക്കി ഉപ്പില; വിനോദിന്‍റെ കടയിൽ മ​ത്സ്യം നൽകുന്നത് ഇലയിൽ പൊതിഞ്ഞ്; പ്രോത്‌സാഹിപ്പിച്ച് നാട്ടുകാരും

കൂ​ത്തു​പ​റ​മ്പ്: പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മ​ത്സ്യ വി​ൽ​പ​ന​യി​ൽ പു​തു​വ​ഴി തേ​ടി​യി​രി​ക്കു​ക​യാ​ണ് പൂ​ക്കോ​ട്ടെ യു.​പി.​വി​നോ​ദ്. പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന ഈ ​മാ​സം ഒ​ന്നു​മു​ത​ൽ പ​ഴ​യ​കാ​ല രീ​തി​യാ​യ ഇ​ല​യി​ലാ​ണ് വി​നോ​ദി​ന്‍റെ മ​ത്സ്യ​വി​ൽ​പ​ന.​

ആ​റ് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മ​ത്സ്യ വി​ല്പ​ന ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തു മു​ത​ൽ ത​ന്‍റെ മ​ത്സ്യ സ്റ്റാ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക്കി​നെ പ​ടി​ക്കു പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പൂ​ക്കോ​ട് -പാ​നൂ​ർ റോ​ഡി​ലു​ള്ള വി​നോ​ദി​ന്‍റെ മ​ത്സ്യ സ്റ്റാ​ളി​ൽ ഉ​പ്പി​ല ഇ​ല​യി​ൽ പൊ​തി​ഞ്ഞാ​ണ് മ​ത്സ്യം ന​ൽ​കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഇ​തി​നു മു​ക​ളി​ൽ പേ​പ്പ​റും പൊ​തി​ഞ്ഞു ന​ല്കു​ന്നു​ണ്ട്.​ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്ന് വി​നോ​ദ് പ​റ​യു​ന്നു.

ഉ​പ്പി​ല ഇ​ല കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ് ചെ​റി​യൊ​രു ബു​ദ്ധി​മു​ട്ട്. വി​നോ​ദി​ന്‍റേ​ത് ന​ല്ലൊ​രു മാ​തൃ​ക​യാ​ണെ​ന്നാ​യി​രു​ന്നു മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ ഒ​ട്ടു​മി​ക്ക ആ​ളു​ക​ളു​ടെ​യും പ്ര​തി​ക​ര​ണം.

Related posts

Leave a Comment