വീട്ടില്‍ വരുന്നത് ഇഷ്ടമില്ല, വല്യമ്മമാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി; എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മയുടെ സുഹൃത്ത്; തടയാതെ അമ്മ

ഉ​പ്പു​ത​റ: എ​ട്ടുവ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്തേ​ക്ക​ർ കു​ന്നേ​ൽ അ​നീ​ഷാ(34)​ണ് പി​ടി​യി​ലാ​യ​ത്. ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത​ള​ർ​വാ​തം വ​ന്നു കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ഒ​ൻ​പ​തേ​ക്ക​റി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ലാ​ണു താ​മ​സം.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ എ​ട്ടും അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​മാ​യി മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വാ​ട​കവീ​ട്ടി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞുക​ഴി​യു​ന്ന അ​നീ​ഷാ​ണ് ഒ​രു വ​ർ​ഷ​മാ​യി അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ചെ​ല​വു ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, അ​നീ​ഷ് വീ​ട്ടി​ൽ വ​രു​ന്ന​തു പെ​ൺ​കു​ട്ടി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ എ​ത്തു​ന്ന വി​വ​രം ര​ക്ഷി​താ​ക്ക​ളു​ടെ അ​മ്മ​മാ​രോ​ടു പ​റ​യു​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി ചൂ​ര​ൽ​കൊ​ണ്ടു കു​ട്ടി​യെ മ​ർ​ദി​ക്കു​ന്ന​തു പ​തി​വാ​ക്കി​യ​ത്. മ​ക​ളെ ത​ല്ലു​ന്ന​തു ക​ണ്ടി​ട്ടും അ​മ്മ ത​ട​ഞ്ഞി​ല്ലെ​ന്നു പ​റ​യു​ന്നു. മ​ർ​ദ​നം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ കു​ട്ടി വ​ല്യ​മ്മ​മാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ല്യ​മ്മ​മാ​ർ ചേ​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ മൊ​ഴി​യെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts