ഊ​രാ​ളു​ങ്ക​ല്‍ കേ​ര​ള​ത്തി​ലെ അ​ദാ​നി ! മു​ഖ്യ​മ​ന്ത്രി​യ്ക്കു വേ​ണ്ടി ഊ​രാ​ളു​ങ്ക​ല്‍ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ ​എം ഷാ​ജി…

കേ​ര​ള​ത്തി​ലെ അ​ദാ​നി​യാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ​ന്ന് മു​സ്ലിം ലീ​ഗ് നേ​താ​വ് കെ.​എം ഷാ​ജി. പ്ര​ധാ​ന​മ​ന്ത്രി​ക്കു വേ​ണ്ടി അ​ദാ​നി​യും മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ഊ​രാ​ളു​ങ്ക​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്നു​വെ​ന്നും കെ ​എം ഷാ​ജി ആ​രോ​പി​ച്ചു.

ക​ണ്ണൂ​രി​ല്‍ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ല​സ്ടു കോ​ഴ കേ​സി​ല്‍ കെ.​എം ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഇ​ത് റ​ദ്ദാ​ക്കി. തു​ട​ര്‍​ന്ന് യൂ​ത്ത് ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​എം ഷാ​ജി​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്.

ത​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് നേ​ര​ത്തെ ഷാ​ജി ആ​രോ​പി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ണ​റാ​യി​ലെ വീ​ടി​ന്റെ ഹൗ​സ് ന​മ്പ​ര്‍ ഔ​ട്ട് ഹൗ​സി​ന്റേ​താ​ണ്. സ​മാ​ന​മാ​യി ഔ​ട്ട്ഹൗ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത് വീ​ടി​ന്റെ ന​മ്പ​റും.

ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്നു​വെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്. തെ​റ്റാ​ണെ​ങ്കി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്നും ഷാ​ജി വെ​ല്ലു​വി​ളി​ച്ചു.

Related posts

Leave a Comment