കു​ള​ത്തു​പ്പു​ഴ​ അ​ടി​പ്പ​ച്ച​ക്ക വനത്തിൽ  ഉ​രു​ള്‍​പൊ​ട്ട​ല്‍ :  നിരവധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

കു​ള​ത്തു​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി​ക്ക് സ​മീ​പം അ​ടി​പ്പ​ച്ച ഭാ​ഗ​ത്ത് ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​തോ​ടെ മൂ​ന്നു​കു​ടും​ബാം​ഗ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. അ​ടി​പ്പ​ച്ച​ക്ക് സ​മീ​പം വ​ന​ത്തി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍ പോ​ട്ട​ലി​നെ തു​ട​ര്‍​ന്ന്‍ ഈ ​ഭാ​ഗ​ത്തെ തോ​ട്ടി​ലെ ജ​ലം വ​ള​രെ​വേ​ഗം ഉ​യ​ര്‍​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

എ​ട്ട​ര​യോ​ടെ​യാ​ണ് തോ​ട്ടി​ല്‍ ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. അ​തി​വേ​ഗ​ത്തി​ല്‍ ത​ന്നെ കു​ത്തി​യോ​ലി​ച്ചെ​ത്തി​യ വെ​ള്ളം സ​മീ​പ​ത്തെ ബാ​ബു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു.ഉ​ട​ന്‍ ത​ന്നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ളും പോ​ലീ​സും എ​ത്തി ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. സ​മീ​പ​ത്തെ മു​ക്കാ​ല്‍​സെ​ന്‍റ് കോ​ള​നി​യി​ലെ നാ​ലോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി​യി​ട്ടു​ണ്ട്.

ഇ​വ​രെ​യും സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത്‌ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ റ​ബ്ബ​ര്‍ മ​രം വീ​ണ​തി​നാ​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. രാ​ത്രി യായിരുന്നു സം​ഭ​വം. കൂ​റ്റ​ന്‍ റ​ബ്ബ​ര്‍ മ​രം പാ​ത​യ്ക്ക് കു​റു​കെ ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ 11 കെ​വി ലൈ​നി​ല്‍ മ​ര​ച്ചി​ല്ല കു​ടു​ങ്ങി​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് മ​രം മു​റി​ച്ചു നി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും ക​ട​ക്ക​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വു​മെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.കു​ള​ത്തു​പ്പു​ഴ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.ഇ​തോ​ടെ ഇ​വി​ടെ​നി​ന്നു​ള്ള എ​ല്ലാ സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചു. പുലർച്ചെ സ​മീ​പ​ത്തെ തോ​ട് ക​വി​ഞ്ഞു വെ​ള്ളം ഡി​പ്പോ​യി​ലേ​ക്ക് ക​യ​റി​യ​ത്.

ഈ ​സ​മ​യം ത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ ഡി​പ്പോ​ക്ക് ഉ​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബ​സു​ക​ള്‍ എ​ല്ലാം പു​റ​ത്തേ​ക്ക് മാ​റ്റി. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ വ​ള​രെ വെ​ള്ളം എ​ത്തി. എ​ന്നാ​ല്‍ നാ​ശനഷ്ടങ്ങൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ന്ന​ത കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്

Related posts