ജന്മദിനത്തിൽ 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച് ഉ​ർ​വ​ശി റൗ​ട്ടേ​ല; വൈറലായി ചിത്രങ്ങൾ

 ജ​ന്മ​ദി​നാഘോഷത്തിന് 24 കാ​ര​റ്റ് സ്വർണ കേ​ക്ക് മു​റി​ച്ച്  ബോ​ളി​വു​ഡ് ന​ടി ഉ​ർ​വ​ശി റൗ​ട്ടേ​ല. ക​ഴി​ഞ്ഞ ഞാ​റ​യാ​ഴ്ച​യാ​ണ് ന​ടി ത​ന്‍റെ 30-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ‘ല​വ് ഡോ​സ് 2’ ൻ്റെ ​സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം.

ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ർ​വ​ശി റൗ​ട്ടേ​ല ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചു. ഗാ​യ​ക​നും റാ​പ്പ​റു​മാ​യ യോ ​യോ ഹ​ണി സിം​ഗും അ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​ത് ജ​ന്മ​ദി​ന​ത്തി​ൽ മു​റി​ച്ച സ്വ​ർ​ണ്ണ കേ​ക്ക് ആ​യി​രു​ന്നു. 24 കാ​ര​റ്റ് സ്വ​ർ​ണ ജ​ന്മ​ദി​ന കേ​ക്കാ​ണ് ന​ടി മു​റി​ച്ച​ത്. ഇ​ത് ഗാ​യ​ക​ൻ സ​മ്മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മൂ​ന്ന് കോ​ടി രൂ​പ വി​ല​വ​രും ഈ ​സ്വ​ർ​ണ കേ​ക്കി​ന്.

സ്വർണ ​കേ​ക്കി​നൊ​പ്പ​മു​ള്ള താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചു​വ​ന്ന വ​സ്ത്രം ധ​രി​ച്ചാ​ണ് താ​രം എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ബ്രോ, ​സ്ക​ന്ദ, വാ​ൾ​ട്ട​യ​ർ വീ​ര​യ്യ, ഏ​ജ​ൻ്റ് എ​ന്നീ നാ​ല് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ഉ​ർ​വ്വ​ശി ചെ​യ്തു. കൂ​ടാ​തെ, ഇ​ൻ​സ്പെ​ക്ട​ർ അ​വി​നാ​ഷ് എ​ന്ന വെ​ബ് സീ​രീ​സി​ലും ര​ൺ​ദീ​പ് ഹൂ​ഡ​യ്‌​ക്കൊ​പ്പം താരം അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment