കോ​ൺ​ഗ്ര​സും യു​ഡി​എ​ഫ് ത​ക​രും, കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കും; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി‍​യെ​ന്ന ഒ​റ്റ​പ്പേ​രെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ക​ഥ ക​ഴി​യും, യു​ഡി​എ​ഫ് ത​ക​രും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലീം വോ​ട്ട് സ​മാ​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ യു​ഡി​എ​ഫാ​ണ് ക്ഷ​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ ബി​ജെ​പി​ക്കാ​ണ് സ്ഥാ​ന​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി സു​ധാ​ക​ര​ന്‍റെ പേ​ര് മാ​റി ത​ന്‍റെ പേ​ര് വി​ളി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി എ​ന്നാ​ണ് ഉ​ള്ള​തെ​ന്നും സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment