വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്സിയിലും ന്യൂയോർക്കിലും അനുഭവപ്പെട്ടു. എന്നാൽ നാശം സംഭവിച്ചതായി റിപ്പോർട്ടുകളില്ല.
ന്യൂ ജേഴ്സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശം ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ജൂലൈ 22നും ന്യൂജേഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.