ഉ​സ്മാ​ന്‍ ഖ​വാ​ജ​യു​ടെ ക്യാ​ച്ചി​ല്‍ വി​വാ​ദം

മെ​ല്‍ബ​ണ്‍: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ക്യാ​ച്ച് വി​വാ​ദം. ഇം​ഗ്ല​ണ്ട് താ​രം സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​നെ പു​റ​ത്താ​ക്കാ​ന്‍ ഉ​സ്മാ​ന്‍ ഖ​വാ​ജ​യെ​ടു​ത്ത ക്യാ​ച്ചാ​യി​രു​ന്നു വി​വാ​ദ​ത്തി​നു വി​ഷ​യമാ​യ​ത്. ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​രാ​ണ് വി​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​മ്മി​ന്‍സി​ന്‍റെ പ​ന്തി​ല്‍ മി​ഡ് വി​ക്ക​റ്റി​ല്‍വച്ച് മു​ന്നോ​ട്ട് ഡൈ​വ് ചെ​യ്ത് ഖ​വാ​ജ ബ്രോ​ഡി​നെ പി​ടി​കൂ​ടി. എ​ന്നാ​ല്‍, അ​തി​നി​ട​യി​ല്‍ പ​ന്ത് കൈ​യി​ല്‍ നി​ന്ന് വ​ഴു​തി താ​ഴെ പോ​യെന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. പ​ന്തും കൈ​യും ഖ​വാ​ജ​യു​ടെ ശ​രീ​ര​ത്തി​ന​ടി​യി​ലാ​യ​തി​നാ​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ല. ക്യാ​ച്ചെ​ടു​ത്ത് എ​ഴു​ന്നേ​ല്‍ക്കു​മ്പോ​ള്‍ ഖ​വാ​ജ​യു​ടെ കൈ​യി​ൽ പ​ന്തു​ണ്ടായിരുന്നു.

വീ​ഡി​യോ റീ​പ്ലേ​യ്ക്ക് ശേ​ഷം തേ​ര്‍ഡ് അ​മ്പ​യ​ര്‍ ഔ​ട്ട് വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഔ​ട്ടി​ല്‍ ക​മ​ന്‍റേ​റ്റ​ര്‍മാ​ർക്കും ര​ണ്ടു​ പ​ക്ഷമായിരുന്നു. 63 പ​ന്തി​ല്‍ 56 റ​ണ്‍സെ​ടു​ത്താ​ണ് ബ്രോ​ഡ് പു​റ​ത്താ​യ​ത്. കു​ക്കി​നോ​ടൊ​പ്പം മി​ക​ച്ച രീ​തി​യി​ല്‍ കൂ​ട്ടു​കെ​ട്ട് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​വെ​യാ​ണ് ബ്രോ​ഡി​ന്‍റെ വി​ക്ക​റ്റ് പോ​യ​ത്.

നാ​ലാം ദി​നം ഖ​വാ​ജ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​പ്പോ​ള്‍ ഇം​ഗ്ലീ​ഷ് ആ​രാ​ധ​ക​ര്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ‘’ഇ​ത് പ​ഴ​യ ഓ​സ്ട്രേ​ലി​യ ത​ന്നെ​യാ​ണ്, എ​പ്പോ​ഴും ച​തി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ’’ എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞാ​ണ് ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

Related posts