മ​ഴ​വെ​ള്ളപ്പാച്ചി​ലി​ൽ ഊത്ത ​പി​ടിത്തം സ​ജീ​വം! കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​മോ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മോ ത​ല​വ​ടി​ക്കാ​ർ​ക്ക് പ്ര​ശ്ന​മ​ല്ല…

എ​ട​ത്വ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​മോ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മോ ത​ല​വ​ടി​ക്കാ​ർ​ക്ക് പ്ര​ശ്ന​മ​ല്ല. ന​ദി​യി​ൽ മ​ഴ​വെ​ള്ളപ്പാ​ച്ചി​ൽ തു​ട​ങ്ങി​യാ​ൽ ത​ല​വ​ടി​ക്കാ​ർ ഉൗ​ത്തപി​ടിത്ത​ത്തി​ൽ സ​ജീ​വ​മാ​കും.

പ്ര​ള​യം വ​ന്നാ​ലും വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ലും ത​ല​വ​ടി​യി​ലെ യു​വാ​ക്ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ് ന​ദീ​തീ​ര​ങ്ങ​ളി​ലും ഇ​ട​ത്തോടു​ക​ളി​ലും വ​ല​യു​മാ​യി വീ​ശാ​നി​റ​ങ്ങുക.

വ​ൻ​മ​ത്സ്യ​ങ്ങ​ള​ല്ല ചെ​റു​മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് പ്രി​യം. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ ക​ല​ങ്ങിമ​റി​യു​ന്ന​തോ​ടെ ചെ​റു​മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ തീ​ര​ത്ത​ടു​ക്കും. പ​ത്തു​വ​ല​ക​ൾ വീ​ശി​യാ​ൽ ഇ​വ​ർ​ക്ക് ഒ​രു ചെ​റു​കു​ട്ട മ​ത്സ്യ​ങ്ങ​ളെ കി​ട്ടും.

പ​ര​ൽ, ക​രി​ന​ന്ത​ൻ, പ​ള്ള​ത്തി, ചി​ല്ലാ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് അ​ധി​ക​വും ല​ഭി​ക്കു​ന്ന​ത്. വ​ല​വ​ച്ചും തോ​ടു​ക​ളി​ൽ കൂ​ടും​വ​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ത്സ്യം പി​ടി​ക്കു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

പ​ന്പ​ന​ദി, ആ​ച്ച​ൻ​കോ​വി​ലാ​റ് എ​ന്നി​വ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങു​ന്ന​തോ​ടെ മ​ത്സ്യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​ല​വ​ച്ച് മ​ത്സ്യം പി​ടി​ക്കു​ക മാ​ത്ര​മ​ല്ല ചൂ​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ക്കാ​നും ഗ്രാ​മീ​ണ​ർ ഒ​ത്തു​കൂ​ടാ​റു​ണ്ട്. വ​ല​യി​ൽ മ​ഞ്ഞ​ക്കൂരി, പ​ന​യാ​ര​ക​ൻ, വാ​ള, ക​രി​മീ​ൻ, വ​ള​ർ​ത്തു മീ​നു​ക​ൾ എ​ന്നി​വ കു​ടു​ങ്ങാ​റു​ണ്ടെ​ന്ന് യു​വാ​ക്ക​ൾ പ​റ​യു​ന്നു.

സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് എ​ടു​ത്ത​ശേ​ഷം ച​ന്ത​യി​ൽ എ​ത്തി മ​ത്സ്യ​ങ്ങ​ൾ വി​ൽ​ക്കു​ക​യാ​ണ്. നേ​രം​പോ​ക്കി​ന് ഒ​പ്പം ഉ​പ​ജീ​വ​ന​വും കൂ​ടി​യാ​ണ് ത​ല​വ​ടി​ക്കാ​ർ​ക്ക് മ​ത്സ്യ​ബ​ന്ധ​നം.

Related posts

Leave a Comment