മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുകയും സർക്കാർ സർവീസിലെ ആദ്യ ശമ്പളവും  വാ​ക്സി​ൻ ച​ല​ഞ്ചിലേക്ക് നൽകി മാതൃകയായി ദമ്പതികൾ


മ​ണ്ണാ​ർ​ക്കാ​ട് : ഏ​ക​മ​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക​യും ആ​ദ്യ​ശ​ന്പ​ള​ത്തി​ൽ നി​ന്ന് മാ​റ്റി​വെ​ച്ച തു​ക​യും ചേ​ർ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നാ​യി വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി യു​വ​ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​വു​ക​യാ​ണ്.

കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​ത്തി​ലെ വ​ലി​യ​ട്ട​യി​ൽ താ​മ​സി​ക്കു​ന്ന വേ​ർ​ക്കൊ​ട്ട് വീ​ട്ടി​ൽ ഹ​രീ​ഷും ദീ​പ്തി​യും ത​ങ്ങ​ളു​ടെ ഏ​ക മ​ക​ൾ ദി​യ​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക ഉ​ൾ​പ്പെ​ടെ​യാ​ണ് നി​യു​ക്ത കോ​ങ്ങാ​ട് എം​എ​ൽ​എ കെ ​ശാ​ന്ത​കു​മാ​രി​യെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കാ​യി ഏ​ൽ​പ്പി​ച്ച​ത്.

കെ​എ​സ്ആ​ർ​ടി​സി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യ ഹ​രീ​ഷി​നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കോ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ദീ​പ്തി​ക്കും ഈ ​ധ​ന്യ​മു​ഹൂ​ർ​ത്തം ഇ​ര​ട്ടി മ​ധു​ര​ത്തി​ന്‍റെ ആ​ഹ്ലാ​ദ​മാ​ണ് ന​ൽ​കി​യ​ത്.

ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ണ്ട് മാ​സം മു​ന്പാ​ണ് പി ​എ​സ് സി ​വ​ഴി ദീ​പ്തി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത് . ദീ​പ്തി​യു​ടെ ആ​ദ്യ​ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​ത​മാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് മാ​റ്റി​ന​ൽ​കി​യ​ത്.

എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ലി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ത​നി​ക്ക് ജോ​ലി ല​ഭി​ച്ച​തെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം എ​ന്നും ഞ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ദീ​പ്തി​യും ഹ​രീ​ഷും പ​റ​ഞ്ഞു.

Related posts

Leave a Comment