വാക്സിൻ കുത്തിവയ്പ്പ് ജോക്കോ എടുത്തില്ലെങ്കിലും വാ​ക്സി​ൻ വിവാദം തി​രി​ഞ്ഞ് കു​ത്തു​ന്നു

 

പാ​രി​സ്: കോ​വി​ഡ് വാ​ക്സി​ൻ വി​വാ​ദ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ന​ഷ്ട​മാ​യ സെ​ർ​ബി​യ​ൻ ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ഫ്ര​ഞ്ച് ഓ​പ്പ​ണും ന​ഷ്ട​മാ​യേ​ക്കും.

ഫ്രാ​ൻ​സി​ൽ എ​ത്തു​ന്ന കാ​യി​ക താ​ര​ങ്ങ​ളും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ണ് ജോ​ക്കോ​യ്ക്കു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.‌തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​യി​ക​താ​ര​ങ്ങ​ളും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ്ര​ഞ്ച് കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച പു​തി​യ വാ​ക്സി​ൻ ന​യ​പ്ര​കാ​രം എ​ല്ലാ​വ​ർ​ക്കും, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് പു​തി​യ നി​യ​മം പാ​സാ​ക്കി​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജോ​ക്കോ​വി​ച്ചി​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ന​ഷ്ട​മാ​യ​ത്.

ര​ണ്ട് ആ​ഴ്ച​യി​ൽ അ​ധി​കം നീ​ണ്ട അ ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ കഴിഞ്ഞ ദിവസം ജോ​ക്കോ ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് മ​ട​ങ്ങി​യിരുന്നു.

കോ​വി​ഡ് വ​ന്ന​താ​ണെ​ന്ന കാ​ര​ണ​ത്താ​ൽ മെ​ഡി​ക്ക​ൽ എ ​ക്സെ​പ്ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ വാ​ദം.

ഓ​സ്ട്രേ​ലി​യ​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യാ​യ ഫെ​ഡ​റ​ൽ കോ​ർ​ട്ട് ഓ​ഫ് ഓ​സ്ട്രേ​ലി​യ​യു​ടെ വി​ധി എ​തി​രാ​യ​തോ​ടെ​യാ​ണ് ജോ​ക്കോ​വി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment