ഇതെന്താ ബസുകാർ ഇങ്ങനെ…? അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ബ​സി​ടി​ച്ച് വീ​ഴ്ത്തി; ഇടിച്ചത് വടകര-തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന ഹരേ കൃഷ്ണാ ബസ്‌

വ​ട​ക​ര: അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ ബ​സ് ഇ​ടി​ച്ച് വീ​ഴ്ത്തി​യ​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ വി​ല്യാ​പ്പ​ള്ളി നി​ല​വ​ന​മീ​ത്ത​ൽ റാ​ഹി​ൽ (26), അ​നു​ജ​ൻ റ​മീ​സ് (14) എ​ന്നി​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര-​ത​ണ്ണീ​ർ​പ​ന്ത​ൽ റൂ​ട്ടി​ലോ​ടു​ന്ന ഹ​രേ കൃ​ഷ്ണാ ബ​സാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ച് വീ​ഴ്ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

വ​ട​ക​ര​യി​ൽ നി​ന്നു വി​ല്യാ​പ്പ​ള്ളി​ക്കു​ള്ള യാ​ത്ര​യി​ൽ വൈ​ക്കി​ല​ശേ​രി-​കൂ​ട്ട​ങ്ങാ​രം ഭാ​ഗ​ത്താ​ണ് സം​ഭ​വം. അ​ക്ലോ​ത്ത്ന​ട​ക്കു സ​മീ​പ​ത്ത് വെ​ച്ച് പി​ന്നി​ൽ നി​ന്നു കു​തി​ച്ചെ​ത്തി​യ ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്കൂ​ട്ട​റി​നോ​ട് ചേ​ർ​ന്നാ​ണ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​ത്. ഇ​തു കാ​ര​ണം സ്കൂ​ട്ട​ർ റോ​ഡി​നു വെ​ളി​യി​ൽ ഗ​ട്ട​റി​ന​ടു​ത്തേ​ക്ക് ഇ​റ​ക്കേ​ണ്ടി വ​ന്നു.

ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ എ​ത്തി ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്തു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും ഇ​രു​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തെ​ന്നു പ​റ​യു​ന്നു. റാ​ഹി​ലി​നു ക​ണ്ണി​നു മീ​തേ​യും കൈ​ക്കും പ​രി​ക്കു​ണ്ട്. സ്കൂ​ട്ട​റി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്നു.

സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് പ​രി​ക്കേ​റ്റ​വ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു. ബ​സ് ഡ്രൈ​വ​റെ വ​ധ​ശ്ര​മ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ച​ൽ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

Related posts