ഭക്ഷണക്കാര്യത്തിൽ ഒറ്റക്കെട്ടാ..! കൂടും കുടുക്കയുമായി പഞ്ചായത്ത് ജീവനക്കാർ  സഹപ്രവർത്തകയുടെ  മ​ക​ളു​ടെ  വിവാഹത്തിനു പോയി;  വിവിധ ആവശ്യങ്ങൾക്കെത്തിയവർ വലഞ്ഞു; ഒടുക്കം ഭരണ-പ്രതിപക്ഷാംഗങ്ങൾ പറഞ്ഞതിങ്ങനെ…

കോ​ല​ഞ്ചേ​രി: വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ പോ​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കാ​ലി. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ ഇ​തു​മൂ​ലം വ​ല​ഞ്ഞു.

ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും പോ​യ​ത്. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ണ്‍​ഫ​റ​ൻ​സി​ലു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​ണം സ്വീ​ക​രി​ക്കു​ന്ന കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ത്രം മു​ട​ക്ക​മു​ണ്ടാ​യി​ല്ല. വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നും മ​റ്റു​മാ​യി ഓ​ഫീ​സി​ലെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ​നേ​രം കാ​ത്തി​രു​ന്നശേ​ഷം നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജോ​ലി​ക്കാ​ർ വൈ​കി​യെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​യും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Related posts