ത്വയിബ ടീച്ചർ ഒരു ടീച്ചേറോ‍?   പാരലൽ കോളജ് പൂട്ടി; വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളുമായി അധ്യാപിക മുങ്ങി; ഫീസിനത്തിലെ കുടിശിക അടയ്ക്കാതെ രേഖകൾ തരില്ലെന്ന് ഭീഷണിയുയർത്തി പ്രിൻസിപ്പൽ

ആ​ലു​വ: പൂ​ട്ടി​പ്പോ​യ പാ​ര​ല​ൽ കോ​ള​ജി​ലെ വി​ദ‍്യാ​ർ​ഥി​ക​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട​ഞ്ഞു​വ​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട അ​ധ‍്യാ​പി​ക​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ആ​ലു​വ ആ​ലി​യ കോ​ളജി​ലെ അ​റ​ബി ടീ​ച്ച​റാ​യി​രു​ന്ന ത്വ​യി​ബ​യാ​ണ് ഒ​ളി​വി​ൽ പോ​യി​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ആ​ലു​വ ഈ​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​എ​സ്. ഫൈ​സ​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

2015ൽ ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​ണ് ആ​ലി​യ കോ​ള​ജ്. ഇ​വി​ടു​ത്തെ 30ഓ​ളം വി​ദ‍്യാ​ർ​ഥി​ക​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ള​ട​ക്ക​മു​ള്ള രേ​ഖ​ക​ളാ​ണ് സം​ഘം വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന​ത്. ഫീ​സി​ന​ത്തി​ലെ കു​ടി​ശി​ക തീ​ർ​ക്കാ​തെ രേ​ഖ​ക​ൾ തി​രി​ച്ചു​ന​ൽ​കി​ല്ലെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ൻ​തു​ക​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ആ​വ​ശ‍്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​യാ​ളു​ടെ ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് കോ​ളജി​ലെ ടീ​ച്ച​റാ​യി​രു​ന്ന ത്വ​യി​ബ​യാ​ണ്. വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്കു കേ​സെ​ടു​ത്ത് ആ​ലു​വ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts