അപകടക്കെണിയായി വൈക്കം ഇല്ലിക്കൽ വളവ്; റോഡിന്‍റെ വീതിക്കുറവാണ് അപകടങ്ങൾക്ക് കാരണം; ഇല്ലിക്കൽവളവ് ചോരക്കളമായിട്ടും സ്ഥലം വിട്ടുനൽകാൻ ചിലർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ

വൈ​ക്കം: വൈ​ക്കം – വെ​ച്ചൂ​ർ റോ​ഡി​ൽ തോ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ ഇ​ല്ലി​ക്ക​ൽ വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും വ​ള​വു നി​വ​ർ​ത്തു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത​കാ​ട്ടു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ച​ അ​പ​ക​ട​ത്തി​നു വൈ​ക്കം – വെ​ച്ചൂ​ർ റോ​ഡി​ലെ വീ​തി​ക്കു​റ​വും കാ​ര​ണ​മാ​ണ്. വീ​തി കു​റ​ഞ്ഞ വ​ള​വി​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തെ കാ​ണാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​വി​ട​ത്തെ പ്ര​ശ്നം.

ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ത്ത​ല​യി​ൽ നി​ന്നും വൈ​ക്ക​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ൽ​വ​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​റ്റൊ​രു വാ​ഹ​നം മ​റി​ക​ട​ന്ന​പ്പോ​ൾ ഈ ​വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു മ​രി​ച്ചു. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഭ​ർ​ത്താ​വു​മൊ​ത്ത് സ്കൂ​ട്ട​റി​ൽ വ​ന്ന വീ​ട്ട​മ്മ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഈ ​വ​ള​വി​നു മു​ൻ​വ​ശ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം വി​ട്ട​ കാ​ർ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തേ റോ​ഡി​ൽ ക്ഷീ​രോ​ൽ​പാ​ദ​ക​സം​ഘ​ത്തി​നു സ​മീ​പ​ത്തെ ഇ​ടു​ങ്ങി​യ വ​ള​വി​ലും നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​യ്ക്ക് ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന വൈ​ക്കം – വെ​ച്ചൂ​ർ റോ​ഡി​നു പ​ല ഭാ​ഗ​ത്തും ക​ഷ്ടി​ച്ചു അ​ഞ്ചു മീ​റ്റ​റാ​ണ് വീ​തി. ഇവിടെ മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ പ​ല മ​ട​ങ്ങ് ആ​ളു​ക​ൾ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ജീ​വ​ച്ഛ​വ​മാ​യി​ട്ടു​ണ്ട്.​

നി​ര​ത്ത് ദി​നം​പ്ര​തി ചോ​ര​ക്ക​ള​മാ​യി​ട്ടും റോ​ഡി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ പ​ല​രും ത​യ്യാ​റാ​കു​ന്നി​ല്ല. 13 മീ​റ്റ​ർ വീ​തി​യി​ൽ വൈ​ക്കം – വെ​ച്ചൂ​ർ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നു 92 കോ​ടി രൂ​പ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​റോ​ഡി​ന്‍റെ വീ​തി നി​ർ​ണ​യം ന​ട​ത്തി അ​ധി​കൃ​ത​ർ ക​ല്ലു സ്ഥാ​പി​ച്ചു​വ​രി​ക​യാ​ണ്.

Related posts