അതിജീവനത്തിന്‍റെ കലാമേളയിൽ  എല്ലാം മറന്ന് വിദ്യാർഥികൾ;  59-ാം ക​ലോ​ത്സ​വ​ത്തി​ന് 59 ചി​രാ​തു​ക​ൾ തെളിയിച്ച് ആലപ്പുഴ കലോത്‌സവത്തിന് തുടക്കമായി

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ന്‍റെ​യും ദു​രി​ത​ത്തി​ന്‍റെ​യും ക​ഥ​ക​ളെ പി​ന്നി​ലാ​ക്കി ക​ലോ​ത്സ​വ​താ​ളം ഉ​ണ​ർ​ന്നു, ഉ​യ​ർ​ന്നു. അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ മാ​ലോ​ക​ർ​ക്കു മു​ന്നി​ൽ വി​ളി​ച്ചോ​തി 59-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി.

രാ​വി​ലെ എ​ട്ട​ര​യ്ക്ക് ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ പ​താ​ക​ ഉയർത്തി. 59-ാമ​ത് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​ണ​ർ​ത്തി 59 വി​ദ്യാ​ർ​ഥി​ക​ൾ ചി​രാ​തു​ക​ളും കൊ​ളു​ത്തി.

സ​ഹാ​യ ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ബ​സി​ലും ട്രെ​യി​നി​ലും എ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ദു​രീ​ക​ര​ണ​ത്തി​ന് ആ​ല​പ്പു​ഴ ബ​സ് സ്റ്റാൻ​ഡി​ലും റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ​രാ​യ അ​ധ്യാ​പ​ക​രാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് കാ​ർ​മ​ൽ എ​ൽ​പി സ്കൂ​ളി​ലാ​ണ് പ്ര​ധാ​ന സ​ഹാ​യ​കേ​ന്ദ്രം. കൂ​ടാ​തെ വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ച്ച എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ​ഹാ​യ​കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ട്. ക​ലോ​ത്സ​വം സ​മാ​പി​ക്കു​ന്ന ഒ​ന്പ​തി​നു രാ​ത്രി​വ​രെ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും. ക​ലോ​ത്സ​വ​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വി.​വി.​എം. ബ​ഷീ​റി​നാ​ണ് സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല.

വി​വ​ര​ങ്ങ​ൾ​ക്ക്: വി.​വി.​എം. ബ​ഷീ​ർ : 9544272537. സെ​ന്‍റ് ആ​ന്‍റ​ണി​സ് ക​ർ​മ​ൽ എ​ൽ​പി സ്കൂ​ൾ : 8156958553.

Related posts