ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ  ഏ​ല്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ;  എല്ലാവർക്കും മാതൃകയായ കുട്ടികളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു

ഹ​രി​പ്പാ​ട്: റോ​ഡി​ലെ ഗ​ട്ട​റി​ൽ കി​ട​ന്ന് കി​ട്ടി​യ 36000 രൂ​പ ഉ​ട​മ​സ്ഥ​നെ ഏ​ല്പി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഷ്ണു​നാ​രാ​യ​ണ​നും, ദേ​വ​നാ​രാ​യ​ണ​നു​മാ​ണ് സ​ത്യ​സ​ന്ധ​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി​യ​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും സ്കൂ​ൾ വി​ട്ട് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്പോ​ൾ ന​ടു​വ​ട്ടം ആ​ർ​കെ ജം​ഗ്ഷ​ൻ റോ​ഡി​ലെ ന​ടു​വ​ട്ടം ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് റ​ബ്ബ​ർ ബാ​ന്‍ഡിട്ട നി​ല​യി​ൽ കി​ട​ന്ന പ​ണം ക​ണ്ടു കി​ട്ടി​യ​ത്.ന​ടു​വ​ട്ടം, രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷി​ന്‍റെ പ​ക്ക​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു തു​ക.

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി​യ കു​ട്ടി​ക​ൾ പ​ണം പ്രി​ൻ​സി​പ്പാ​ളി​നെ ഏ​ല്പി​യ്ക്കാ​നാ​യി​രു​ന്നു ആ​ദ്യം ശ്ര​മി​ച്ച​ത്. പ്രി​ൻ​സി​പ്പാ​ൾ അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​നെ പ​ണം ഏ​ല്പി​ക്കാ​നാ​യി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ കു​ട്ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട പ​ണം റോ​ഡി​ൽ തി​ര​യു​ന്ന അ​യ​ൽ​വാ​സി​യാ​യ രാ​ജേ​ഷി​നെ കാ​ണു​ക​യും പ​ണം തി​രി​കെ ഏ​ല്പി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ്, സി.​എ​സ്.​ഗീ​താ​കു​മാ​രി, പ്രി​ൻ​സി​പ്പാ​ൾ കെ.​ബി.​ഹ​രി​കു​മാ​ർ, അ​ദ്ധ്യാ​പ​ക​രാ​യ ടി.​പി. ജ​യ​ല​ക്ഷ്മി, ആ​ർ.​ജ​യ​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ടു​വ​ട്ടം, ശ്രീ​നി​ല​യം ജ​യ​ന്‍റെ മ​ക​നാ​ണ് വി​ഷ്ണു​നാ​രാ​യ​ണ​ൻ, ന​ടു​വ​ട്ടം, പു​ന്ന​പ്പ​റ​ന്പി​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​നാ​ണ് ദേ​വ​നാ​രാ​യ​ണ​ൻ.

Related posts