ക​ക്ക​ ഇറ​ച്ചി വാ​ങ്ങി​യ ശേ​ഷം പണത്തെചൊല്ലി ത​ർ​ക്കം; വി​ൽ​പ്പന​ക്കാ​ര​നെ കു​ത്തിപ്പരി​ക്കേ​ൽ​പ്പി​ച്ചു; നെഞ്ചിന് കുത്തേറ്റ മുരളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈ​ക്കം: ക​ക്ക​ ഇറ​ച്ചി വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ക്ക ഇ​റ​ച്ചി വി​ൽ​പ്പന​ക്കാ​ര​നെ ഇ​റ​ച്ചി വാ​ങ്ങാ​നെ​ത്തി​യ​യാ​ൾ കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ഞ്ചി​ലും ഇ​ട​തു കൈ ​വെ​ള്ള​യി​ലും കു​ത്തേ​റ്റ ടി ​വി​പു​രം ചെ​aമ്മ​ന​ത്തു​ക​ര ഇ​ട​യാ​ട്ടി​ൽ മു​ര​ളി (55)യെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ത്തി​യ കേ​സി​ലെ പ്ര​തി ടി​വി​പു​രം ഇ​ട​യാ​ട്ടി​ൽ ന​ട​രാ​ജ​ൻ (62) വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ടി​വി​പു​രം ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

60 രൂ​പ​യ്ക്ക് ക​ക്ക​ ഇ​റ​ച്ചി വാ​ങ്ങി​യ ന​ട​രാ​ജ​ൻ, മു​ര​ളി പ​ണം ചോ​ദി​ച്ചി​ട്ടു ന​ൽ​കാ​തെ ക​ല​ഹി​ക്കു​ക​യാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ന​ട​രാ​ജ​ൻ കയ്യിൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് മു​ര​ളി​യെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ൽ വൈ​ക്കം പോ​ലീ​സ് ന​ട​രാ​ജ​നെ​തി​രെ കേ​സെ​ടു​ത്തു.

Related posts