അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാൻ മക്കൾക്ക് നേരമില്ലേ! കാക്കനാട്ടെ വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ  വന്ന പരതാകളിൽ കൂടുതലും മക്കൾക്കെതിരേയുള്ളത്


കാ​ക്ക​നാ​ട്: വ​നി​ത ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് കാ​ക്ക​നാ​ടു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ തു​ട​ങ്ങി. അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാ​ത്ത മ​ക്ക​ള്‍​ക്ക് എ​തി​രെ​യു​ള്ള പ​രാ​തി​ക​ളാ​ണ് വ​നി​താ​ക​മ്മീ​ഷ​ന് മു​മ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ലു​ണ്ടെ​ങ്കി​ലും വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് പ്രാ​യ​മാ​യ സ്ത്രീ​ക​ള്‍​ക്ക്.

ക​മ്മീ​ഷ​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ളാ​ണ് ഇ​വ​രി​ല്‍ പ​ല​രും. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ത​ന്നെ പ​രാ​തി​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​നും നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നും ജാ​ഗ്ര​താ​സ​മി​തി​ക​ള്‍​ക്കു സാ​ധി​ക്ക​ണ​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച 107 പ​രാ​തി​ക​ളി​ൽ 46 ഉം ​തീ​ര്‍​പ്പാ​ക്കി. എ​ട്ടു പ​രാ​തി​ക​ള്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സി​നു കൈ​മാ​റി.

53 അ​പേ​ക്ഷ​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍ , അ​ഡ്വ. എ.​ഇ അ​ലി​യാ​ർ, അ​ഡ്വ. യ​മു​ന, അ​ഡ്വ. സ്മി​ത ഗോ​പി, അ​ഡ്വ. ഖ​ദീ​ജ റി​ഷ​ബ​ത്ത്, കൗ​ണ്‍​സി​ല​ര്‍ വി.​കെ സ​ന്ധ്യ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment