മൂത്തതാരെന്ന മാങ്ങാണ്ടിക്കഥപോലെ..!  ഉ​ദ്ഘാ​ട​ന​വേദിയിൽ  അ​വ​കാ​ശ​ത്ത​ർ​ക്കം; എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ സ​മ​ര​വേ​ദി​യി​ൽ പി​ടി​വ​ലി; ഒടുവിൽ….

കാ​ക്ക​നാ​ട്: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച് ത​ർ​ക്കം. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം പി​ടി​വ​ലി​യി​ലാ​ണു ക​ലാ​ശി​ച്ച​ത്.

ഉ​ദ്ഘാ​ട​ക​നാ​വേ​ണ്ട​ത് ആ​രെ​ന്ന​താ​യി​രു​ന്നു പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ഒ​ടു​വി​ൽ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തി​നി​ടെ ചി​ല​ർ മൈ​ക്ക് ഓ​ഫ് ചെ​യ്ത​തു ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി. പ​രി​പാ​ടി​ക്കു​ശേ​ഷം മൈ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പി​ടി​വ​ലി​യി​ലേ​ക്കെ​ത്തി.

മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൻ ജി ​ഒ അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ച് ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്.

Related posts

Leave a Comment