ക്ലാ​സി​ക് ക്വി​റ്റോ​വ; ക്ലാ​സി​ക് കി​രീ​ടം

kitovaബി​ര്‍​മിം​ഗ്ഹാം: ക​വ​ർ​ച്ച​ക്കാ​ര​ന്‍റെ ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ് ക​ളം​വി​ട്ട പെ​ട്ര ക്വി​റ്റോ​വ ടെ​ന്നീ​സി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. പ​രി​ക്കി​നെ തു​ട​ർ​ന്നു​ള്ള ഇ​ട​വേ​ള​ക്കു ശേ​ഷ​മു​ള്ള ര​ണ്ടാം ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ന്നെ ക്വി​റ്റോ​വ കി​രീ​ടം സ്വ​ന്ത​മാ​ക്കി. ബി​ര്‍​മിം​ഗ്ഹാം എ​യ്‌​ഗോ​ണ്‍ ക്ലാ​സി​ക് ഫൈ​ന​ലി​ൽ ആ​ഷ്‌​ലി​യ ബാ​ർ​തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ക് താ​രം കി​രീ​ട​ത്തി​ൽ മു​ത്തി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ക്വി​റ്റോ​വ ഓ​സ്ട്രേ​ലി​യ​ൻ താ​ര​ത്തെ മ​റി​ക​ട​ന്ന​ത്. സ്കോർ: 6-3, 6-3.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ക്വി​റ്റോ​വ​യ്ക്ക് ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​വ​ർ​ച്ച​ക്കാ​ര​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ക്വി​റ്റോ​വ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

Related posts