വനിതാ ഹെൽപ്പ്‌ലൈൻ നമ്പർ പരിധിക്ക് പുറത്ത്; പെ​ണ്‍​കു​ട്ടി​ക​ളു​ടേ​യും സീ​ത്രീ​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: വ​നി​താ ദി​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ പെ​ണ്‍​കു​ട്ടി​ക​ളു​ടേ​യും സീ​ത്രീ​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങി. സ​ഹാ​യം തേ​ടി വ​നി​താ ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ തു​ണ​യാ​യി പോ​ലീ​സ് ഉ​ണ്ടാ​വു​മെ​ന്ന് ക​രു​തി​യാ​ല്‍ തെ​റ്റി.

കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ വ​നി​താ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​ര്‍ ‘പ​രി​ധി​യ്ക്ക് പു​റ​ത്താ​ണ്’. 1091 ന​മ്പ​റാ​ണ് ഒ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലാ​തെ നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 11 വ​രെ ഈ ​ന​മ്പ​ര്‍ ല​ഭ്യ​മ​ല്ല. സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പോ​ലീ​സി​ന്‍റെ ഹെ​ല്‍​പ്പ്‌​ലൈ​നി​ല്‍ വി​ളി​ച്ചാ​ല്‍ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ വ​നി​താ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​ര്‍ ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ല്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യാ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് കോ​ളു​ക​ള്‍ ബ​ന്ധി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നി​ല്ല.

യാ​ത്ര​ക്കി​ട​യി​ലും ജോ​ലി​സ്ഥ​ല​ത്തും മ​റ്റും സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും എന്തെങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യാ​ല്‍ വ​നി​താ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റി​നെ​യാ​ണ് ആ​ശ്ര​യി​ക്കാ​റു​ള്ള​ത്. ഈ ​ന​മ്പ​റാ​ണ് പൊ​തു​ഇ​ട​ങ്ങ​ളി​ലും ബ​സു​ക​ളി​ലുംവ​രെ പോ​ലീ​സ് പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ലും നീ​തി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്.്

Related posts