വ​നി​താ ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി അ​മേ​രി​ക്ക ഫൈ​ന​ലി​ൽ

പാ​രീ​സ്: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ വീ​ണ്ടും അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് അ​മേ​രി​ക്ക ക​ലാ​ശ​പോ​രി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഗോ​ൾ​കീ​പ്പ​ർ അ​ലി​സ നേ​ഹ​റു​ടെ കി​ടി​ല​ൻ പെ​നാ​ൽ​റ്റി സേ​വാ​ണ് അ​മേ​രി​ക്ക​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ പ​ത്താം മി​നി​റ്റി​ൽ ത​ന്നെ അ​മേ​രി​ക്ക മു​ന്നി​ലെ​ത്തി. ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ ക്രി​സ്റ്റ്യ​ൻ പ്ര​സാ​ണ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 19-ാം മി​നി​റ്റി​ൽ എ​ലെ​ൻ വൈ​റ്റ് ഇം​ഗ്ല​ണ്ടി​നെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ 31-ാം മി​നി​റ്റി​ൽ അ​ല​ക്സ് മോ​ർ​ഗ​ൻ വീ​ണ്ടും അ​മേ​രി​ക്ക​യെ മു​ന്നി​ൽ എ​ത്തി​ച്ചു. ഹോ​റ​ന്‍ വെ​ഡ്ജ​സ് ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് മോ​ർ​ഗ​ൻ ഗോ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു വി​ട്ടു.

Related posts