വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദിച്ച സംഭവം; കോ​ള​ജ് ജീ​വ​ന​ക്കാ​രി​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു; ദൃ​ശ്യ​ങ്ങ​ൾ സോഷ്യല്‍മീഡിയയില്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സു​മം​ഗ​ലി​ക്കെ​തി​രെ​യാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര്യ അ​നി​ലി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​രു​ന്നു.

വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ കോ​ള​ജി​ലെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ‌‌ഇ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ച്ചി​രു​ന്നു.

Related posts