‌‌മ​ക​ളു​ടെ വി​വാ​ഹത്തലേന്ന് അച്ഛനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്രതികൾ നാലുപേരും ക്രിനമൽ പശ്ചാത്തലമുള്ളവർ


തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് മ​ക​ളു​ടെ വി​വാ​ഹ തലേന്ന് അച്ഛനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രതികളെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

ജൂ​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് വി​ട്ടുകി​ട്ടു​ന്ന​തി​നാ​യി പോ​ലീ​സ് നാ​ളെ കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.

ക​ല്ല​ന്പ​ലം വ​ട​ശേരി​ക്കോ​ണം ശ്രീ​ല​ക്ഷ്മി​യി​ൽ രാ​ജു (61) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജി​ജി​ൻ, ജി​ഷ്ണു, മ​നു, ശ്യാം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാണ് രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

രാ​ജു​വി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കൊലപാതകം നടത്തിയെതെന്നാണു പോലീസ് കേസ്.

ശ്രീ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ഇ​ന്ന​ലെ ന​ട​ക്കാ​നി​രി​ക്കെ​ വി​വാ​ഹത്തലേന്ന് രാ​ത്രി​യി​ൽ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്നെ​ത്തി ശ്രീ​ല​ക്ഷ്മി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കുകയും ഇ​ത് ത​ട​യു​ന്ന​തി​നി​ടെ​ മ​ണ്‍​വെ​ട്ടി കൊ​ണ്ട് രാ​ജു​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയുമായിരുന്നു.

അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ചി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു​വി​നെ എ​ത്തി​ച്ച സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​തി​ക​ൾ എ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ച്ചശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.നാ​ല് പേ​രും ചേ​ർ​ന്ന് ത​ന്‍റെ ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷ​മാ​ണ് മ​ണ്‍​വെ​ട്ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് രാ​ജു​വി​ന്‍റെ ഭാ​ര്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment