അമ്മയുടെ നിലപാട് തള്ളി മകൻ; വോട്ട് ചെയ്തില്ലെങ്കിലും പ്രശ്നമില്ല, മുസ്‌‌ലിംങ്ങളെ ഞാൻ സഹായിക്കും’

നിയാസ് മുസ്തഫ
മു​സ്‌‌​ലിം സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഞാ​നൊ​രു കാ​ര്യം പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ൾ എ​നി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ നി​ങ്ങ​ൾ വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും എ​നി​ക്ക് പ്ര​ശ്ന​മി​ല്ല. ഞാ​ൻ നി​ങ്ങ​ൾ​ക്കു വേ​ണ്ടി​യും ജോ​ലി ചെ​യ്യും. നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. -വ​രു​ൺ ഗാ​ന്ധി ഇ​ന്ന​ലെ യുപിയിലെ പി​ലി​ഭി​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

എ​ന്‍റെ ചാ​യ​യി​ൽ നി​ങ്ങ​ളു​ടെ (മുസ്‌‌ലിംങ്ങൾ വോട്ട് ചെയ്യണമെന്ന്) പ​ഞ്ച​സാ​ര കൂ​ടി ക​ല​ർ​ത്ത​ണം. അ​പ്പോ​ഴാ​ണ് എ​ന്‍റെ ചാ​യ കൂ​ടു​ത​ൽ മ​ധു​ര​മു​ള്ള​താ​കു​ന്ന​ത്-​വ​രു​ൺ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വ​രു​ൺ​ഗാ​ന്ധി​യു​ടെ അ​മ്മ​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മേ​ന​ക ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​വുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിന് കാരണമാകുകയും ചെയ്തിരു ന്നു.

മു​സ്‌​ലിം​ങ്ങ​ൾ വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ഞാ​ൻ ജ​യി​ക്കും. പ​ക്ഷേ എം​പി​യാ​യ ശേ​ഷം ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌‌​ലിം​ങ്ങ​ൾ എ​ന്നെ സ​മീ​പി​ച്ചാ​ൽ അ​പ്പോ​ൾ എ​നി​ക്ക് നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​വി​ല്ലാ​യെ​ന്നാ​യി​രു​ന്നു മേ​ന​ക ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം പ്രസംഗിച്ചത്. ഈ ​പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ പ്ര​ചാ​ര​ണ​രം​ഗ​ത്തു​നി​ന്ന് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് മേ​ന​ക ഗാ​ന്ധി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു.

. പ​ക്ഷേ പി​ന്നീ​ട് മേ​ന​ക ഗാ​ന്ധി ത​ന്‍റെ പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും ബി​ജെ​പി​യു​ടെ മൈ​നോ​റി​റ്റി സെ​ല്ലി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് താ​ൻ പ്ര​സം​ഗി​ച്ച​തെ​ന്നും മു​സ്‌‌​ലിം​ങ്ങ​ൾ കൂ​ടി വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വി​ശ​ദീ​കരിച്ചിരുന്നു.

മേ​ന​ക ഗാ​ന്ധി​യു​ടെ വിവാദ പരാമർശത്തിൽ പ്രതി ഷേധിച്ച് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തു​വ​ന്നിരുന്നു. ഇ​പ്പോ​ഴി​താ വ​രു​ൺ ഗാ​ന്ധിയും മേ​ന​ക ഗാ​ന്ധി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ പരോക്ഷമായി ത​ള്ളിപ്പറഞ്ഞിരി ക്കുന്നു.
​മേ​ന​ക ഗാ​ന്ധി മ​ത്സ​രി​ക്കുന്ന യുപിയിലെ സു​ൽ​ത്താ​ൻ​പൂ​രി​ൽ​നി​ന്നാ​ണ് വ​രു​ൺ ഗാ​ന്ധി 2014ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച​ത്. പി​ലി​ഭി​ത്തി​ൽ​നി​ന്ന് മേ​ന​ക ഗാ​ന്ധി​യും. ഇ​ത്ത​വ​ണ ഇ​രു​വ​രും മ​ണ്ഡ​ല​ങ്ങ​ൾ വ​ച്ചു മാ​റു​ക​യാ​യി​രു​ന്നു.

Related posts