കുമരകത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ മധ്യവയസ്കൻ അറസ്റ്റിൽ; പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വാ​റ്റ് ന​ട​ക്കു​ന്ന​തായി നാട്ടുകാർ

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ ചാ​രാ​യം വാ​റ്റി​യ​യാ​ളെ കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കു​മ​ര​കം ച​ക്രം​പ​ടി ചി​റ്റു​ചി​റ പി.​എ​സ്. ശ​ശി​ധ​ര​നെ​യാണ്(55) അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു ബാ​റു​ക​ളും ബി​വ​റേ​ജു​ക​ളും അ​ട​ച്ചി​ട്ട​തോ​ടെ വ്യാ​ജ വാ​റ്റ് ന​ട​ത്തി​യ നി​ര​വ​ധി പേ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​ങ്ങ​ളം, വേ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മു​ന്പ് വ്യാ​ജ വാ​റ്റ് ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി വാ​റ്റ് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സി​ന്‍റെ കോ​ട്ട​യം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​ജി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment