പ​ത്ത​നം​തി​ട്ട​യി​ൽ കോവിഡ് സ്ഥി​രീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ട്രെയിനിൽ യാ​ത്ര ചെ​യ്ത​ കോട്ടയത്തുകാർ നിങ്ങളാണോ? കളക്ടറേറ്റുമായി ബന്ധപ്പെടണമെന്ന് അധികൃതർ

കോ​ട്ട​യം: പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ഒ​രേ കം​പാ​ർ​ട്ട്മെ​ൻ​റി​ൽ യാ​ത്ര ചെ​യ്ത കോ​ട്ട​യം ജി​ല്ല​യി​ലു​ള്ള​വ​ർ ക​ള​ക്ട​റേ​റ്റി​ലെ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ (1077) ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

മാ​ർ​ച്ച് 15ന് ​രാ​വി​ലെ 9.15ന് ​നി​സാ​മു​ദ്ദീ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ലെ എ​സ്-9 കോ​ച്ചി​ൽ യാ​ത്ര ചെ​യ്ത പെ​ണ്‍​കു​ട്ടി 17ന് ​രാ​വി​ലെ 11നാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ശ​ബ​രി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ൻ​റി​ൽ യാ​ത്ര​ചെ​യ്ത് കോ​ട്ട​യം വ​ഴി ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment