വയലാറിലെ നന്ദുവിന്‍റെ കൊലപാതം; ദുഖം താങ്ങാനാവാതെ മാതാ-പിതാക്കൾ; ആശ്വാസ വാക്കുകളുമായി കേന്ദ്രമന്ത്രിമാർ

ചേ​ര്‍​ത്ത​ല: എ​സ്ഡി​പി​ഐ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​ന്ദു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ളാ​ദ് ജോ​ഷി, വി.​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ വ​യ​ലാ​റി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ത​ട്ടാം​പ​റ​മ്പ് വീ​ട്ടി​ലെ​ത്തി ന​ന്ദു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​ധാ​കൃ​ഷ്ണ​നെ​യും അ​മ്മ രാ​ജേ​ശ്വ​രി​യെ​യും ആ​ശ്വ​സി​പ്പി​ച്ചു.

സ​ങ്ക​ടം സ​ഹി​ക്ക വ​യ്യാ​തെ വി​തു​മ്പി​യ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു കൂ​ടെ​യു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി​മാ​ർ ഉ​റ​പ്പു​ന​ല്‍​കി.

ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​അ​ശ്വി​നീ​ദേ​വ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​സ​ജീ​വ് ലാ​ല്‍, വി​മ​ല്‍ ര​വീ​ന്ദ്ര​ന്‍, ശ്രീ​ദേ​വി വി​പി​ന്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഭി​ലാ​ഷ് മാ​പ്പ​റ​മ്പി​ല്‍, ആ​ര്‍​എ​സ്എ​സ് സ​ഹ​പ്രാ​ന്ത ശാ​രീ​രി​ക് പ്ര​മു​ഖ് സ​ജീ​വ്കു​മാ​ര്‍, ഹെ​ഡ്‌​ഗേ​വാ​ര്‍ ട്ര​സ്റ്റ് ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ്, അ​ജി​ത്ത് പി​ഷാ​ര​ത്ത് തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

24ന് ​രാ​ത്രി എ​ട്ടോ​ടെ എ​സ്ഡി​പി​ഐ- ആ​ര്‍​എ​സ്എ​സ് സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യി​ലാ​ണ് നാ​ഗം​കു​ള​ങ്ങ​ര സ്വ​ദേ​ശി ന​ന്ദു​കൃ​ഷ്ണ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. മ​റ്റൊ​രു ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എ​സ്.​ന​ന്ദു (23) നും ​വെ​ട്ടേ​റ്റി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല​യി​ലും വ​യ​ലാ​റി​ലും ചേ​ര്‍​ത്ത​ല തെ​ക്കി​ലു​മാ​യി നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളും അ​ര​ങ്ങേ​റി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.25 ഓ​ളം എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ പ്ര​തി​യാ​ക്കി ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ എ​ട്ടു​പേ​രു​ള്‍​പ്പെ​ടെ സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട 16 പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന സൂ​ച​ന. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ​യും കേ​സു​ണ്ട്.

Related posts

Leave a Comment