ഇവള്‍ ആണല്ല പെണ്ണാ..! ആ​ൺ​വേ​ഷം ധ​രി​ച്ചെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യു​വ​തി അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യ​ത്തി​ൽ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ലാ​ണു പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ​യു​ടെ പേ​രി​ൽ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു പോ​ക്‌​സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്.

Related posts

Leave a Comment