ഇതാണോ ആർശഭാരത സംസ്കാരം..! സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചാ​ണോ ബിജെപി തങ്ങളുടെ ആ​ണ​ത്വം തെ​ളി​യി​ക്കു​ന്ന​തെന്ന് വി.​ഡി സ​തീ​ശൻ എംഎൽഎ

vd-satheeshanബാ​ല​രാ​മ​പു​രം : സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചാ​ണോ ബിജെപി ത​ങ്ങ​ളു​ടെ ആ​ണ​ത്വം തെ​ളി​യി​ക്കു​ന്ന​തെ​ന്ന്  കെപിസി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി സ​തീ​ശ ​ൻ എംഎ​ൽഎ. ക​ല്ലി​യൂ​രി​ൽ ദ​ളി​ത്  അധ്യാപി​ക​യ്ക്കു നേ​രെ ന​ട​ന്ന ബിജെപി അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ല്ലി​യൂ​ർ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.

ആ​ർ​ശ​ഭാ​ര​ത സം​സ്കാ​രം വി​ള​ന്പു​ന്ന ബിജെപിയു​ടെ സം​സ്കാ​രം സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ലാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.      ബിജെപിയു​ടെ സ​വ​ർ​ണ ഫാ​സി​സ്റ്റ് മു​ഖ​മാ​ണ് ക​ല്ലി​യൂ​രി​ൽ ക​ണ്ട​ത്. സിപിഎം ​ഇ​തി​ന് കു​ട​പി​ടി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മു​ഖ്യ​പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​തെ ഇ​പ്പോ​ഴും സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ക​ല്ലി​യൂ​ർ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​പ്പി​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

ഡിസിസി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ , കോ​വ​ളം എംഎ​ൽഎ എം. ​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.    കെപിസിസി അം​ഗം ജി.​സു​ബോ​ധ​ൻ, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ദ്യാ​ധ​ര​ൻ, സി.​കെ. വ​ത്സ​ല​കു​മാ​ർ, യുഡിഎ​ഫ് കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ , ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​ആ​ർ. സ​ഞ്ജ​യ് കു​മാ​ർ, ന​രു​വാ​മൂ​ട് ജോ​യി, ക​ല്ലി​യൂ​ർ വി​ജ​യ​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ, പ​ള​ളി​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഭ​ഗ​വ​തി​ന​ട ശി​വ​കു​മാ​ർ, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ട്ടു​കാ​ൽ വി​നോ​ദ്, എ​സ്. വീ​രേ​ന്ദ്ര​കു​മാ​ർ, പ്രേം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts