“ക​ലി​പ്പ് ക​ട്ട ക​ലി​പ്പ്’..; പൊ​തു​യോ​ഗ​ത്തി​നി​ടെ പ​രാ​തി​ക്കാ​രി​യോ​ട് ക്ഷു​ഭി​ത​നാ​യി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രി​ൽ പൊ​തു​യോ​ഗ​ത്തി​നി​ടെ പ​രാ​തി പ​റ​യാ​നെ​ത്തി​യ സ്ത്രീ​യോ​ട് ക്ഷു​ഭി​ത​നാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ. സി​ദ്ധ​രാ​മ​യ്യു​ടെ മ​ക​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക്ഷു​ഭി​ത​നാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ചോ​ദ്യ​ത്തി​നു പി​ന്നാ​ലെ സ്ത്രീ​യോ​ട് ഇ​രി​ക്കാ​ൻ ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ അ​വ​രു​ടെ കൈ​യി​ലി​രു​ന്ന മൈ​ക്കും സി​ദ്ധ​രാ​മ​യ്യ പി​ടി​ച്ചു​വാ​ങ്ങി. മൈ​ക്കി​നോ​ടൊ​പ്പം അ​വ​രു​ടെ ദു​പ്പ​ട്ട​യും സി​ദ്ധ​രാ​മ​യ്യ​യു​ടെ കൈ​യി​ൽ കു​രു​ങ്ങി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

വ​രു​ണ മേ​ഖ​ല​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മു​ൻ നി​ര​യി​ലി​രു​ന്ന സ്ത്രീ ​എ​ഴു​ന്നേ​റ്റു നി​ന്ന് ചോ​ദ്യം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ക്ഷു​ഭി​ത​നാ​യ​ത്. സ്ത്രീ ​വീ​ണ്ടും പ​രാ​തി ഉ​ന്ന​യി​ക്ക​ൻ തു​ട​ങ്ങിയപ്പോൾ സി​ദ്ധ​രാ​മ​യ്യ അ​വ​രു​ടെ ചു​മ​ലി​ൽ പി​ടി​ച്ച് ഇ​രി​ക്കാ​നാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​ദ്ധ​രാ​മ​യ്യ​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ദി​നേ​ഷ് ഗു​ണ്ടു റാ​വു രം​ഗ​ത്തെ​ത്തി. അ​വ​ർ തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചോ​ദി​ച്ച​തി​നാ​ലാ​ണ് അ​വ​രെ ത​ട​ഞ്ഞ​തെ​ന്നാ​ണ് ദി​നേ​ഷ് ഗു​ണ്ടു​വി​ന്‍റെ വാ​ദം.

Related posts