സ​ർ​ട്ടി​ഫി​ക്ക​റ്റോ രേ​ഖ​ക​ളോ വാ​ങ്ങാ​ൻ ചെ​ന്നാ​ൽ ഇ​നി വി​ശ​ന്നോ ക്ഷീ​ണി​ച്ചോ മ​ട​ങ്ങേ​ണ്ടേ… ഭ​ക്ഷ​ണം ത​ന്നേ അ​വ​ർ വി​ടൂ…! വ്യത്യസ്തമായ ഒരു പഞ്ചായത്തിനെ പരിചയപ്പെടാം…

സുഭാഷ് ഗോപി

വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റോ രേ​ഖ​ക​ളോ ഒ​ക്കെ വാ​ങ്ങാ​ൻ ചെ​ന്നാ​ൽ ഇ​നി വി​ശ​ന്നോ ക്ഷീ​ണി​ച്ചോ മ​ട​ങ്ങേ​ണ്ടേ… ഭ​ക്ഷ​ണം ത​ന്നേ അ​വ​ർ വി​ടൂ.

വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മു​ത​ലാ​ണ്  ല​ഘു ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ചെ​ല്ലു​ന്ന​വ​ർ​ക്കെ​ല്ലാം ല​ഘു​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്കു ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​ന​ല്ല പ​ദ്ധ​തി കേ​ട്ട​റി​ഞ്ഞ് ഇ​പ്പോ​ൾ പ​ല​രും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ത​ല​യാ​ഴം സ്നേ​ഹ​സേ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​ല​ഘു ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നാ​യി ഫ്രി​ഡ്ജ്, ആ​ദ്യ ദി​വ​സം വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഷൈ​ല​കു​മാ​റി​നു ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ അ​ജ​യ് ജോ​സ്, ട്ര​സ്റ്റി ജെ​സി ലൈ​ജു, ട്ര​സ്റ്റ്‌ പ്ര​വ​ർ​ത്ത​ക​നാ​യ എ. ​കെ.​ഷ​ബീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ഫു​ഡ്‌ ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല​കു​മാ​ർ പ​റ​ഞ്ഞു.


Related posts

Leave a Comment