വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ൽ നടക്കാൻപോലും കൊള്ളാതെ വൈക്കം -വെച്ചൂർ റോഡ് ; വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വത്തിന് മുമ്പായി റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം

വൈ​ക്കം: വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന വൈ​ക്കം – വൈ​ച്ചൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. തോ​ട്ട​കം വ​ള​ഞ്ഞ​ന്പ​ലം മു​ത​ൽ കൈ​പ്പു​ഴ​മു​ട്ടു വ​രെ റോ​ഡി​ൽ കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​യ​വി​ധ​ത്തി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത തി​ര​ക്കേ​റി​യ റോ​ഡ് 13 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും അ​ഞ്ചു മ​ന​പാ​ലം വീ​തി കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 93.72 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്.

റോ​ഡി​നു വീ​തി കൂ​ട്ടു​ന്ന​തി​നാ​യി സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല. സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​നു ലാ​ന്‍റ് അ​ക്വ​സി​ഷ​ൻ ഓ​ഫീ​സും ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ടോ​റ​സ് ലോ​റി​വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഈ ​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. വൈ​ക്ക​ത്തു​നി​ന്നു ഇ​ട​യാ​ഴം വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്കും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്തേ​ക്കും കോ​ട്ട​യ​ത്തേ​ക്കും ആ​ല​പ്പു​ഴ, ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്.

വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വം ന​വം​ബ​ർ 19ന് ​ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് വൈ​ക്കം – വെ​ച്ചൂ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​പ്പ​ക്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts