ഒഴിവായത് വർഗീയ സംഘർഷം..! വി​ല്ല്വ​ത്ത് ക്ഷേ​ത്രം ആക്രമിച്ച അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച വേ​ലാ​യു​ധ​നെ ആ​ദ​രി​ച്ചു ; നാട്ടുകാരുടെ മനസാന്നിധ്യത്താൽ ഒഴിവായത് ഒരു വർഗീയ സംഘർഷം

പൂ​ക്കോ​ട്ടും​പാ​ടം: വി​ല്ല്വ​ത്ത് ക്ഷേ​ത്രം ആ​ക്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി വേ​ങ്കി​ട​ൻ വേ​ലാ​യു​ധ​നെ ആ​ദ​രി​ച്ചു. മ​ല​പ്പു​റം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്പി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ലാ​യു​ധ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ച​തി​നോ​ടൊ​പ്പം കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങു​മാ​യി​രു​ന്ന സം​ഭ​വം മ​ന:​സാ​ന്നി​ധ്യ​ത്തോ​ടെ നേ​രി​ട്ട നാ​ട്ടു​കാ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ അ​ഭി​ന​ന്ദി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​തു വേ​ലാ​യു​ധ​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ദ്ദേ​ഹം പ്ര​തി മോ​ഷ​ണ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​തു മു​ത​ൽ പ്ര​തി​യു​ടെ മു​ൻ​കാ​ല കേ​സു​ക​ളെ​കു​റി​ച്ചെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. നി​ല​ന്പൂ​ർ സി​ഐ കെ.​എം. ബി​ജു, എ​ട​ക്ക​ര സി​ഐ സ​ന്തോ​ഷ്, വാ​ർ​ഡ് അം​ഗം ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ അ​മൃ​ത്രം​ഗ​ൻ ന​ന്ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ വി​വി​ധ എ​സ്ഐ​മാ​രാ​യ ജ്യോ​തീ​ന്ദ്ര​മാ​ർ, അ​രു​ണ്‍​കു​മാ​ർ, ദി​നേ​ഷ്, പ്ര​മോ​ദ് എ​ന്നി​വ​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

 

Related posts