കാണേണ്ടവർ കണ്ടു..! ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം; റോഡിന്‍റെ ദുരവസ്ഥ എടുത്തകാട്ടി കഴിഞ്ഞ ദിവസം രാഷ്ട്രദീപികയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ഡ്രൈ​നേ​ജു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ച്ചു വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കും ടോ​ൾ ക​ന്പ​നി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന സെ​ന്‍റ​റു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​ണെ​ന്നു ക​ഴി​ഞ്ഞ​വെ ള്ളി​യാ​ഴ്ച രാഷ്‌​ട്ര​ദീ​പി ക ​യി​ൽ വ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്നു പു​തു​ക്കാ​ട് വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ് ഐ​നി​ക്ക​ൽ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു നി​ർ​ദേ​ശം. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ത്ത് പ​രാ​തി​ക്കാ​ര​നു മ​റു​പ​ടി ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ജി​ല്ലാ​ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Related posts