ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു;  പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു;  നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നാ​ശം; പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു


കോ​ട്ട​യം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. പു​ഴ​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

നാ​ളെ വ​രെ അ​തി തീ​വ്ര​മ​ഴ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ മീ​ന​ച്ചി​ൽ, മ​ണി​മ​ല, പ​ന്പ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ​യ്ക്കും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്.

മി​ന്നൽ പ്ര​ള​യ​മു​ണ്ടാ​യാ​ൽ ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ത​യാ​റാ​യി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്പ് കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തും.

വാ​ഗ​മ​ണ്‍, മു​ക്കു​ളം, ഏ​ന്ത​യാ​ർ, പെ​രു​വ​ന്താ​നം, തീ​ക്കോ​യി, അ​ടു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നു പു​റ​മെ നാ​ട്ട​കം, വ​ട​വാ​തൂ​ർ, കു​മ​ര​കം പ്ര​ദേ​ശ​ത്തെ ഇ​ട​വ​ട്ടം, മ​ങ്കു​ഴി, മൂ​ലേ​പ്പാ​ടം, നാ​ലു പ​ങ്ക്, പ​ത്ത്പ​ങ്ക്, പൊ​ങ്ങ​ല​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ മ​ട​വീ​ഴ്ച​യു​മു​ണ്ടാ​യി.

വ​ട​വാ​തൂ​രി​ലും നാ​ട്ട​ക​ത്തും മ​ട​വീ​ണു ഏ​ക്ക​റു ക​ണ​ക്കി​നു പാ​ട​ത്തെ കൃ​ഷി ന​ശി​ച്ചു. കു​റി​ച്ചി അ​ടി​ച്ചി​റ​മ​റ്റം, വൈ​ക്ക​ര​മ​റ്റം ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കൃ​ഷി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ദുരിതക്കയത്തിൽ
മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​മ​ര​ക​വും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യും ദു​രി​ത ക​യ​ത്തി​ലാ​യി. മ​ഴ​യോ​ടൊ​പ്പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ കു​മ​ര​കം, ചെ​ങ്ങ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കും വ​ൻ നാ​ശ​മു​ണ്ടാ​യി.

17ൽ​പ്പ​രം അ​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റും ലൈ​ൻ ക​ന്പി​ക​ളും ത​ക​ർ​ന്നു. ര​ണ്ടു വീ​ട് പൂ​ർ​ണ​മാ​യും ഇ​രു​പ​തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​രു​ട്ടി​ലാ​യ കു​മ​ര​ക​ത്തു വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

ഇ​തി​നു​പു​റ​മെ കു​മ​ര​ക​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കി. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന​തോ​ടെ വെ​ള്ളം ഒ​ഴു​കി മാ​റു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ശ​ക്ത​മാ​യി പെ​യ്ത മ​ഴ മൂ​ലം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ ജ​ല​നി​ര​പ്പു​യ​ർ​ന്ന​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.

ഇ​ട​വ​ട്ടം, മ​ങ്കു​ഴി, മൂ​ലേ​പ്പാ​ടം, നാ​ലു പ​ങ്ക്, പ​ത്ത്പ​ങ്ക്, പൊ​ങ്ങ​ല​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. വേ​ലി​യി​റ​ക്കം ആ​രം​ഭി​ച്ചാ​ലേ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു വ​ഴി വെ​ള്ളം വ​ട​ക്കോ​ട്ട് കു​ടു​ത​ലാ​യി ഒ​ഴു​കാ​ൻ തു​ട​ങ്ങൂ.

കോവിഡ് പ്രതിരോധം വെല്ലുവിളിയിൽ
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള്ള കു​മ​ര​ക​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​റെ വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് വെ​ള്ള​പ്പൊ​ക്കം.

ആ​ർ​പ്പൂ​ക്ക​ര​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. അ​പ്പ​ർ കു​ട്ട​നാ​ട്ടു പ്ര​ദേ​ശ​മാ​യ പാ​യ്‌വട്ടം, ക​റു​ക​പ്പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ള്ള പു​റം ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ ബ​ണ്ടു നി​ർ​മാ​ണ​വും ര​ണ്ടാം കൃ​ഷി ന​ട​ത്തി​പ്പു വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​തു​മാ​ണ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കു​വാ​ൻ താ​മ​സി​ച്ച​തി​നൊ​പ്പം ക​ട​ൽ​ക്ഷോ​ഭ​വും ജ​ല​നി​ര​പ്പു ഉ​യ​ർ​ന്നു നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ന​ത്ത മ​ഴ​യി​ൽ ച​ങ്ങ​നാ​ശേ​രി​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​തു​ട​ങ്ങി. കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ച​ങ്ങ​നാ​ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്.

കു​റി​ച്ചി​യി​ലെ ആ​ന​ക്കു​ഴി, ചാ​ണ​ക​ക്കു​ഴി, മു​ട്ട​ത്തു​ക​ട​വ്, ചേ​ലാ​റ, ച​കി​രി, ക​ച്ച​റ ക​ലു​ങ്ക്, ചാ​മ​ക്കു​ളം, കു​ട്ട​ൻ​ചി​റ​മ​റ്റം, വ​ട്ട​ഞ്ചി​റ​കു​ളം, പു​ലി​ക്കു​ഴി മ​റ്റം, ഐ​ക്ക​ര​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തൂ​പ്രം, മു​ള​യ്ക്കാം​തു​രു​ത്തി, പ​റാ​ൽ, വെ​ട്ടി​ത്തു​രു​ത്ത്, കു​മ​ര​ങ്ക​രി, പു​തു​ച്ചി​റ, ചീ​ര​ഞ്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​ക്രാ​ൽ, പു​തു​വ​ൽ, കോ​മ​ങ്കേ​രി, അം​ബേ​ദ്ക​ർ കോ​ള​നി, എ​സി​കോ​ള​നി ഭാ​ഗ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​വി​ഡ് ദു​രി​ത​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ള​പ്പൊ​ക്കം കൂ​ടി എ​ത്തി​യ​ത് ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ക​ത്താ​ന​ത്ത് മൂ​ന്നു വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​വും കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടാ​ൻ താ​ലൂ​ക്കി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
1കോ​ട്ട​യം: ഐ​എ​ച്ച്കെ (ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​ത്സ് കേ​ര​ള) കോ​ട്ട​യം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം, ഒ​ന്നും ര​ണ്ടും വി​ഭാ​ഗം രോ​ഗി​ക​ളു​ടെ ചി​കി​ത്സ, രോ​ഗം മാ​റി​യ​തി​നു ശേ​ഷ​മു​ള്ള വി​ഷ​മ​ങ്ങ​ൾ എ​ന്നി​വ​ക്കു ഫ​ല​പ്ര​ദ​മാ​യ ഹോ​മി​യോ​പ​തി​ക് മ​രു​ന്നു​ക​ൾ ആ​യു​ഷ് നി​യ​മം അ​നു​സ​രി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചു.

ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​രു​ക​ൾ:
ഡോ. ​അ​നി​ത അ​നി​ൽ: 9446712799, ഡോ. ​ബി​ന്ദു കെ. ​പി​ള്ള: 9495445908, ഡോ. ​ഹേ​മ​ല​ത: 9495334335, ഡോ. ​ലാ​ലു: 9895634670, ഡോ. ​ല​തി​ക: 9497822296, ഡോ. ​നി​സി: 7025893957, ഡോ. ​രാ​ജു വ​ല്യ​റ: 9745849676, ഡോ. ​രേ​ഖ മേ​നോ​ൻ: 9497033324, ഡോ. ​രേ​ണു: 9605924753, ഡോ.​രേ​ഷ്മ മോ​ഹ​ൻ: 8590285654, ഡോ. ​സു​ജി​ത: 9961721498, ഡോ. ​തോം​സ​ണ്‍: 9446133056, ഡോ. ​ത്രേ​സ്യാ​മ്മ ജോ​സ​ഫ്: 9497667521.

Related posts

Leave a Comment