കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 67 ക്യാ​മ്പു​ക​ളി​ൽ  ക​ഴി​യു​ന്ന​ത് 4694 കു​ടും​ബ​ങ്ങ​ൾ; 3.58 കോ​ടി​യു​ടെ കൃ​ഷി നാ​ശം

ആ​ല​പ്പു​ഴ: ക​ലി​തു​ള്ളി​യ കാ​ല​വ​ർ​ഷം ജി​ല്ല​യി​ൽ വി​ത​ച്ച​ത് വ്യാ​പ​ക നാ​ശം. തു​ട​ർ​ച്ച​യാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചു. അ​ന്പ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളേ​റെ​യും. അ​ന്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി 67 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 32 ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

1979 കു​ടും​ബ​ങ്ങ​ളി​ലെ 8234 അം​ഗ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ തു​റ​ന്ന 27 ക്യാ​ന്പു​ക​ളി​ലാ​യി 2472 കു​ടും​ബ​ങ്ങ​ളി​ലെ 10456 അം​ഗ​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്. ചെ​ങ്ങ​ന്നൂ​രി​ലെ എ​ട്ട് ക്യാ​ന്പു​ക​ളി​ലാ​യി 1040 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടു​കൂ​ടി മു​ങ്ങി​യ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 46 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും ചെ​ങ്ങ​ന്നൂ​രി​ൽ മൂ​ന്ന് ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 3.58 കോ​ടി​യു​ടെ കൃ​ഷി നാ​ശം ഇ​തു​വ​രെ​യു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്.

750 ഹെ​ക്ട​റി​ലേ​റെ പ്ര​ദേ​ശ​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നെ​ൽ കൃ​ഷി​യും ക​ര​കൃ​ഷി​യു​മ​ട​ക്കം ഉ​ൾ​പ്പെ​ടും. 443 മ​ര​ങ്ങ​ൾ കാ​റ്റി​ൽ ക​ട​പു​ഴ​കി. 334 ഹെ​ക്ട​ർ കൃ​ഷി​യു​ടെ പു​റം​ബ​ണ്ട് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. 49 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. എ​ട്ടു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും. 139 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു. 42 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​യ​ത്.

ഇ​ന്ന​ലെ മ​ഴ​യ്ക്ക് താ​ത്ക്കാ​ലി​ക ശ​മ​ന​മു​ണ്ടാ​യ​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടു​ണ്ട്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ന്ന​തു​മൂ​ലം കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പി​ലും കാ​ര്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. കാ​ല​വ​ർ​ഷ കെ​ടു​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

Related posts