വെ​ള്ളി​മൂ​ങ്ങ​യെ പാ​ല​ത്തി​ന​ടി​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ; വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന വെ​ള്ളി​മൂ​ങ്ങ​യെ പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ

പാ​ലി​യേ​ക്ക​ര: മ​ണ​ലി റോ​ഡി​ലെ പാ​ല​ത്തി​ന​ടി​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ വെ​ള്ളി​മൂ​ങ്ങ​യെ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ഴി​യാ​ത്ര​ക്കാ​രാ​യ നാ​ട്ടു​കാ​ർ വെ​ള്ളി​മൂ​ങ്ങ​യെ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​മൂ​ങ്ങ​യു​ടെ കാ​ലി​ൽ ച​ര​ട് കൊ​ണ്ട് ബ​ന്ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പു​തു​ക്കാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി വെ​ള്ളി​മൂ​ങ്ങ​യെ കൈ​മാ​റി. വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന വെ​ള്ളി​മൂ​ങ്ങ​യെ പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment