മു​ട​വൂ​രി​ലെ ബി​നുവിന്‍റെ വീട്ടിൽ  വി​രു​ന്നെ​ത്തി വെ​ള്ളി​മൂ​ങ്ങ; ഒരാഴ്ചയായി  എത്തുന്ന മൂങ്ങയെക്കാണാൻ നാട്ടുകാരുടെ തിരക്ക്

മൂവാ​റ്റു​പു​ഴ: മു​ട​വൂ​രി​ലെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ വെ​ള്ളി​മൂ​ങ്ങ വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​യി. മു​ട​വൂ​ർ മ​ഠ​ത്തി​ക്കുന്നേ​ൽ ബി​നു ജോ​ണി​ന്‍റെ വീ​ട്ടി​ലാ​ണ് ഒ​രാ​ഴ്ച​യോ​ള​മാ​യി വെ​ള്ളി​മൂ​ങ്ങ പ​തി​വാ​യെ​ത്തു​ന്ന​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി ബാ​ൽ​ക്ക​ണി​യി​ലെ ഫാ​നി​ൽ വി​ശ്ര​മി​ക്കു​ന്ന മൂ​ങ്ങ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ പ​റ​ന്ന് അ​ക​ലു​ക​യും ചെ​യ്യും.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഫാ​നി​ൽ മൂ​ങ്ങ​യെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ഭ​യ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മൂ​ങ്ങ​യെ​ക്കാ​ണാ​ൻ നാ​ട്ടു​കാ​രും മ​റ്റും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ കൗ​തു​ക​മാ​യി മാ​റി. മൂ​ങ്ങ വീ​ട്ടി​ലെ​ത്തു​ന്ന കാ​ര്യം വീ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ൽ മൂ​ങ്ങ​യെ ആ​ക്ര​മി​ക്കാ​ൻ കാ​ക്ക​ക​ളും മ​റ്റും വ​ട്ടം കൂ​ടി​യ​തോ​ടെ മൂ​ങ്ങ പ​റ​ന്ന​ക​ന്നു.

ഇ​തി​നു പി​ന്നാ​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യെ​ങ്കി​ലും മൂ​ങ്ങ​യെ ക​ണ്ടെ​ത്താ​നാ​വാ​തെ മ​ട​ങ്ങി. എ​ന്നാ​ൽ വെ​ള്ളി​മൂ​ങ്ങ വീ​ണ്ടും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വീ​ട്ടു​കാ​ർ.

Related posts