അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ യാചകരല്ല ! അമേരിക്കയില്‍ നിന്ന് അവശ്യസാധനങ്ങള്‍ വഹിച്ചു കൊണ്ടുള്ള വാഹനം എത്തിയപ്പോള്‍ നിക്കോളാസ് മഡുറോ കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ചു; ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് വെനസ്വേലന്‍ ജനത…

കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അപ്രതീക്ഷിതനീക്കം. പൊതുജനങ്ങള്‍ക്കായി പൊതു ജനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനസ്വേല യാചകരല്ലെന്ന് മദൂറോ നേരത്തെ വ്യക്താമാക്കിയിരിന്നു.

മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ യുഎസ് വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായത്തിന് മഡൂറോ നല്‍കിയ മറുപടി. കൊളംബിയ അതിര്‍ത്തിയിലെ കുകുട്ട ഉള്‍പ്പെടെ മൂന്ന് നഗരങ്ങളാണ് സഹായത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു.

ഇതേത്തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്ര തിരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്.എന്നാല്‍ , ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ച ശേഷം ചെറിയ സഹായവുമായെത്തുന്നത് രാജ്യത്തെ അപായപ്പെടുത്താനാണെന്ന് ആരോപിച്ചായിരുന്നു മഡുറോയുടെ പാലം അടയ്ക്കല്‍ നടപടി. രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനസ്വേലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായമെത്തിക്കുന്നത് മഡുറോ തടഞ്ഞിരുന്നു.

പാലം അടച്ചതിനാല്‍ ഇതിലേയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിക്കാതെ നരകിക്കുകയാണ് വേനസ്വേലന്‍ ജനത. രാജ്യത്തെ അവസ്ഥ സോമാലിയയേക്കാള്‍ കഷ്ടമാണെങ്കിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിക്കോളാസ് മഡൂറോ അഭിനയിച്ച് സിനിമ വൈറലായി മാറിയതിന്റെ ആഘോഷത്തിനായി വന്‍പാര്‍ട്ടിയാണ് നടത്തിയത്. അനേകം കോടികളാണ് ഇതിനായി പൊടിച്ചത്.

Related posts